
കാത്തിരുന്ന ഒരു വിവാഹമായിരുന്നു ഇന്നലെ നടന്നത്. നടി കീര്‍ത്തി സുരേഷിന്റെ പതിനഞ്ച് വര്‍ഷത്തെ പ്രണയത്തിന് സാഫല്യം. ആന്റണി തട്ടിലുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈകുന്നേരത്തോടു കൂടെ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
പിന്നാലെ ആശംസകളുടെ പ്രവാഹമാണ്. മലയാളം, തെലുങ്ക്, തമിഴ് ഇന്റസ്ട്രിയിലെ കീര്‍ത്തി സുരേഷിന്റെ അടുത്ത സുഹൃത്തുക്കളെല്ലാം ഗോവയില്‍ വച്ചുനടന്ന വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്.
കീര്‍ത്തി സുരേഷ് ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ ആശംസകളുമായി മറ്റ് താരങ്ങളുമെത്തി. ഇപ്പോഴിതാ നടന് നാനി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
കല്യാണത്തിന് കീര്‍ത്തി കരഞ്ഞ നിമിഷത്തെ കുറിച്ചാണ് നാനി കുറിച്ചത്. നിറഞ്ഞ കീര്‍ത്തിയുടെ കണ്ണുകള്‍ ആന്റണി തുടയ്ക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം, ‘ഈ മാന്ത്രിക നിമിഷത്തിന് ഞാന്‍ സാക്ഷിയായിരുന്നു.. ഈ പെണ്‍കുട്ടി, ഈ വികാരം.. സ്വപ്നം’ എന്നാണ് നാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
സാമന്ത, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, രശ്മിക മന്ദാന, അദിതി റാവു ഹൈദാരി, മീര ജാസ്മിന്, അഹാന കൃഷ്ണ, കല്യാണി പ്രിയദര്ശന്, എന്നിങ്ങനെ ഇന്റസ്ട്രിയിലെ ഒട്ടുമിക്ക ആളുകളും ആശംസകളുമായി എത്തിയിട്ടുണ്ട്.
15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആന്റണി തട്ടിലും കീര്‍ത്തിയും വിവാഹിതരായത്. എഞ്ചീനിയറായിരുന്ന ആന്റണി ഇപ്പോള്‍ ബിസിനസ് രംഗത്ത് സജീവമാണ്. ഇരുവരും തമ്മില്‍ രണ്ട് വയസ് പ്രായവ്യത്യാസമുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.






