
പാലക്കാട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ കെഎസ്ആര്‍ടിസിയുടെ പരിപാടിക്കിടെ ഒറ്റയാള്‍ പ്രതിഷേധം. വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്നും മന്ത്രി മറുപടി നല്കി. പാലക്കാട് കെഎസ്ആര്‍ടിസിയുടെ ഒരു പരിപാടിക്കിടെ മുന്‍ ജീവനക്കാരനാണ് പ്രതിഷേധവുമായി എത്തിയത്. ഓഫീസ് വളഞ്ഞുള്ള സമര രീതി ജീവനക്കാര്‍ ഒഴിവാക്കണമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പാലക്കാട്ടെ കെഎസ്ആര്‍ടിസിയുടെ ശിതീകരിച്ച ഓഫീസിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥരെ തടഞ്ഞുള്ള സമരത്തില്‍ നിന്ന് സംഘടനകള്‍ പിന്മാറണമെന്നു വ്യക്തമാക്കിയ മന്ത്രി കെഎസ്ആര്‍ടിസിയുടെ എല്ലാ പ്രവൃത്തികളുടെയും കരാറുകള്‍ നേരിട്ട് ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. ഇതിനിടെ മന്ത്രിക്കെതിരെ സദസില്‍ നിന്ന് ജീവനക്കാരുടെ പ്രതിഷേധവും ഉണ്ടായി.
പാലക്കാട്-മൈസൂരു റൂട്ടിലും പാലക്കാട്-ബംഗളൂരു റൂട്ടിലും പുതിയ ബസ് സര്‍വീസുകളും മന്ത്രി പ്രഖ്യാപിച്ചു. പ്രസംഗത്തിനിടെ കെഎസ്ആര്‍ടിസി എംഡിയെയും മുഖ്യമന്ത്രി പ്രശംസിച്ചു. ഇതിനിടെ, പാലക്കാട് കരിമ്പ പനയമ്പാടത്തെ അപകടമേഖലയിലെ നവീകരണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ പാത ഉപരോധിച്ചു. സമര്‍ക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു നീക്കി.






