
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് സുപരിചിതയാണ് വരലക്ഷ്മി ശരത്കുമാര്. അഭിനയം മാത്രമല്ല നിലപാടുകളിലൂടെയും കയ്യടി നേടാറുണ്ട് വരലക്ഷ്മി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഭര്‍ത്താവ് നിക്കോളായ് സച്ച്ദേവിന് പിറന്നാളാശംസ അറിയിച്ചുളള താരത്തിന്റെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ഹാപ്പി ബര്‍ത്ത് ഡേ റ്റു മൈ സോഹമേറ്റ്, ലവ് ഓഫ് മൈ ലൈഫ്, ഫ്രണ്ട്, ഹബി എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഈ വര്‍ഷം ഒത്തിരി നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. നമ്മളെവന്നിച്ചുളളതാണ് അതിലേറെയും.
ഞാന്‍ നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നത് പറഞ്ഞറിയിക്കാനാവുന്ന കാര്യമല്ല. എന്നും എന്നോടൊപ്പമുളളതിന് നന്ദി. നിങ്ങളേക്കാളും കൂടുതലായി നിങ്ങള്‍ എന്നെയാണ് സ്നേഹിക്കുന്നതെന്ന് എനിക്കറിയാം.
ഒരു പുരുഷന് എങ്ങനെയായിരിക്കണമെന്നതിനുളള ഉത്തമ മാതൃകയാണ് നിങ്ങള്‍. സ്ത്രീകളെ എങ്ങനെയാണ് ബഹുമാനിക്കേണ്ടത് എന്നത് നിങ്ജള്ക്ക് കൃത്യമായി അറിയാം. നിങ്ങള്‍ കൂടെയുളളപ്പോള്‍ ഞാന്‍ സുരക്ഷിതയാണ്. എന്നെ നിങ്ങള്‍ ഒരിക്കലും തനിച്ചാക്കില്ലെന്ന് എനിക്കറിയാം.
നിങ്ങളെപ്പോലൊരു ഭര്‍ത്താവിനെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഇതിലും കൂടുതലായി എനിക്കൊന്നും ആവശ്യപ്പെടാനില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം നീയാണ്. എന്റെ ലോകം തന്നെ നീയാണ്.
ലവ് യൂ നിക്കോളായ് വാക്കുകളിലൂടെ നിന്നോടുളള സ്നേഹം വിവരിക്കാനാവില്ല. എന്റെ സ്നേഹം എത്രത്തോളമാണെന്ന് നിങ്ങള്‍ക്കറിയാം എന്നായിരുന്നു വരലക്ഷ്മി കുറിച്ചത്.
വിവാഹസമയത്തെ മനോഹരനിമിഷങ്ങള്‍ ചേര്‍ത്തുവെച്ചുളള വീഡിയോയും കുറിപ്പിനൊപ്പമുണ്ടായിരുന്നു. ഫോട്ടോയിലും വീഡിയോയിലുമെല്ലാം അതീവ സന്തോഷത്തോടെയാണ് വരലക്ഷ്മി പോസ് ചെയ്തിട്ടുള്ളത്. ഈ സന്തോഷം ജീവിതത്തിലുടനീളം നിലനില്ക്കട്ടെ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
മുംബൈ സ്വദേശിയും ആര്‍ട് ഗാലറിസ്റ്റുമായ നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ ജീവിതപങ്കാളി.14 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നിക്കോളായും വരലക്ഷ്മിയും ഒന്നിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഇവരെ ആശീര്‍വദിക്കാനായി എത്തിയിരുന്നു. തായ്ലന്ഡില് വെച്ചായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.






