
അകാലത്തില്‍ വേര്‍പിരിഞ്ഞ മകള്‍ നന്ദനയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗായിക ഐ.എസ് ചിത്ര. മകളുടെ ചിത്രത്തിനൊപ്പമായിരുന്നു ഗായികയുടെ കുറിപ്പ് .
‘ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കി അനന്തമായ ലോകത്തേക്ക് പോകുമെന്നും ആളുകള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കൂടാതെ കാലം രോഗശാന്തിയേകുമെന്നും അവര്‍ പറയുന്നു. എന്നാല്‍ ആ അവസ്ഥയിലൂടെ കടന്നുപോയ ആളുകള്‍ക്ക് അത് സത്യമല്ലെന്നു ബോധ്യമാകും. മുറിവ് ഇപ്പോഴും പരുക്കനായതും വേദനാജനകവുമാണ്. മിസ് യു നന്ദന ’ചിത്ര കുറിച്ചു.
മകളുടെ എല്ലാ പിറന്നാളിലും ഓര്മ ദിനത്തിലും ചിത്ര പങ്കുവെക്കുന്ന നൊമ്പരക്കുറിപ്പ് ആരാധകരെയും വേദനിപ്പിക്കാറുണ്ട്. മകളുടെ അസാനിധ്യം ഏല്‍പ്പിക്കുന്ന വേദനയെക്കുറിച്ച് മുന്‍പ് അഭിമുഖങ്ങളിലുള്‍പ്പെടെ ചിത്ര വെളിപ്പെടുത്തിയിട്ടുമുണ്ട്.
നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ 2002 ലാണ് കെ.എസ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. എന്നാല്‍ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധികനാള്‍ നീണ്ടുനിന്നില്ല. 2011 ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.






