
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സ്വഭാവനടിയാണ് ബിന്ദു പണിക്കര്‍. താരത്തിന്റെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി ബി. നായര്‍. സായ് കുമാറിനെ രണ്ടാമത് വിവാഹം ചെയ്ത ബിന്ദു പണിക്കരും കല്യാണിയും ഇപ്പോള്‍ ഒരുമിച്ചാണ്. വെള്ളിത്തിരയിലെത്തും മുമ്പു തന്നെ തന്റെ ഡാന്‍സ് വീഡിയോകളിലൂടെ താരപുത്രി സോഷ്യല്‍ മീഡിയയില്‍ താരമായി മാറി. റീലുകളിലൂടെയും മറ്റും എപ്പോഴും ലൈംലൈറ്റില്‍ തിളങ്ങി നില്ക്കുന്ന ആളാണ് കല്യാണി. അന്നുമുതല്‍ താരപുത്രി സിനിമയിലേക്ക് വരുന്നില്ലേ എന്ന ചോദ്യവും വന്നിരുന്നു.
എന്നാല്‍ വിദേശത്ത് ഉപരിപഠനത്തിനായി പോയിരുന്ന കല്യാണി പഠനം പൂർത്തിയാക്കി മടങ്ങി എത്തിയ ശേഷം ആ ചോദ്യങ്ങള്‍ക്കൊക്കെ വിരാമമിട്ടു. മോഹൻലാൽ–ജോഷി ചിത്രം റമ്പാനിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കല്യാണി. ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് കല്യാണി അഭിനയിക്കുന്നത്. റീല്‍സുകളിലൂടെ പരിചിതയായ താരപുത്രിയുടെ കരിയർ തന്നെ മാറ്റിമറിക്കാൻ പോകുന്ന കഥാപാത്രമാകും റമ്പാനിലേതെന്നാണ് റിപ്പോർട്ട്.
സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്ക്കുന്ന താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇൻസ്റ്റഗ്രാമിൽ കല്യാണിയുടെ നൃത്ത വിഡിയോകൾക്ക് ആരാധകർ ഏറെയാണ്. കുറച്ചുകാലം പഠനവുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്നു കല്യാണി. മോഡലിങ് രംഗത്തും സജീവമായ കല്യാണി ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് കല്യാണി. ‘‘അതൊരു സ്വപ്നമായിരുന്നില്ല...’’ എന്ന ക്യാപ്ഷനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. രണ്ടുപേരും ഒരുമിച്ചുള്ള ചിത്രം കണ്ട് ഒരു സിനിമ പ്രതീക്ഷിക്കുന്നു എന്നതടക്കം ആരാധകര്‍ കമന്റുകള്‍ കുറിച്ചിട്ടുണ്ട്.






