
കൊച്ചി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരമായിരിക്കും ഭൂമി ഏറ്റെടുക്കുകയെന്നും ഹൈക്കോടതി ഉത്തരവിട്ടു. ദുരന്തത്തിന് ഇരിയായവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഏറെ നിര്‍ണ്ണായകമാണ് വിധി ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണ്‍ എന്നിവരുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
എസ്റ്റേറ്റ് ഭൂമി ടൗണ്‍ഷിപ്പ് ആയി അളന്നു തിട്ടപ്പെടുത്തുന്നതിന് സര്‍ക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും. തര്‍ക്കം ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും പറഞ്ഞു. നാളെ മുതല്‍ നടപടികള്‍ ആരംഭിക്കാമെന്നും ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം പുനരധിവാസത്തിലെ ഗുണഭോക്താക്കുടെ കരട് പട്ടികയില്‍ പിഴവുകള്‍ ഉണ്ടായിട്ടുണെ്ന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പദ്ധതിയില്‍ അര്‍ഹരായ ഒരു ദുരന്തബാധിതരെയും ഒഴിവാക്കില്ലെന്ന് റവന്യൂമന്ത്രി പറഞ്ഞു.
പരാതികള്‍ കേട്ട ശേഷം ഉള്ള പുതിയ ലിസ്റ്റ് ഡിഡിഎംഎ തന്നെ പുറത്തുവിടുമെന്നും എല്ലാവരെയും ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയാണ് അവസാനമായി ഉണ്ടാവുക. എന്നും അദ്ദേഹം മറുപടി നല്കി. അതിലും പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും. വീഴ്ച ഉണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കെ രാജന് പറഞ്ഞിരുന്നു. ക്ലറിക്കല്‍ മിസ്റ്റേക്കുളളത് ഗൗരവമായ വിഷയമാണ്. ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിിയിച്ചിരുന്നു.






