
2025 ലും ഫിറ്റ്നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അടിവരയിടുകയാണ് നടി നീത പിളള. വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ആകാംഷയും ആവേശവും നടി പങ്കുവെച്ചത്. ലാസ്റ്റ് സ്ട്രെച്ച് ഓഫ് ദ ഇയര്‍, ലാസ്റ്റ് ഫ്രൈഡേ ഓഫ് ദ് ഇയര്‍, ഫിറ്റ്നസ് അഡിക്ട് എന്നീ ഹാഷ്ടാഗുകളും ഒപ്പം ചേര്‍ത്തിട്ടുണ്ട്.
പൂമരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് നീത. ദ് കുങ്ഫു മാസ്റ്റര്‍, പാപ്പന്, വര്‍ഷങ്ങള്‍ക്കു ശേഷം എന്നിവയാണ് നടിയുടെ മറ്റു സിനിമകള്‍.






