
മഞ്ജു വാര്യരെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പരിചിതനാണ് മധു വാര്യര്‍. അഭിനേതാവായാണ് അദ്ദേഹം സിനിമയിലെത്തിയത്. ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെ മധു തന്റെ സംവിധാനം എന്ന ആഗ്രഹം സഫലീകരിച്ചു.
ചേട്ടന് സംവിധാനം ചെയ്തപ്പോള്‍ നിര്‍മ്മാതാവായും നായികയായും അനിയത്തി മഞ്ജുവും കൂടെയുണ്ടായിരുന്നു. ബിജുമേനോനായിരുന്നു ചിത്രത്തിലെ നായകന്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കിടാറുളള മധു പുതിയ സിനിമയെക്കുറിച്ചുളള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രസകരമായ ചില പോസ്റ്റുകളുമായി ഇടയ്ക്കിടയ്ക്ക് അദ്ദേഹം എത്താറുണ്ട്.
ഇപ്പോഴിതാ 2024 ല്‍ താന്‍ എടുത്ത മികച്ച തീരുമാനത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മധു.മനോഹരമായൊരു ഫോട്ടോയും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു. കമന്റ് ബോക്സ് ഓഫാക്കിയായിരുന്നു പുതിയ പോസ്റ്റ്. അനിയത്തി മാത്രമല്ല ചേട്ടനും യാത്രകളിഷ്ടപ്പെടുന്ന ആളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
യാത്ര ചെയ്യാന്‍ തീരുമാനിച്ചത് ഞാന്‍ എടുത്തതില്‍ വെച്ച് ഏറെ പ്രധാനപ്പെട്ട കാര്യമായിരുന്നു. അത് മനസിന്റെ റീസെറ്റ് ബട്ടണായാണ് എനിക്ക് അനുഭവപ്പെട്ടത്. അതൊരു മെഡിറ്റേഷന്‍ പോലെയാണ്. നമ്മുടെ മനസിനെ ശാന്തമാക്കുന്ന കാര്യമാണ്. ഇതൊക്കെ ഞാന്‍ ഇത്രയും കാലം നിങ്ങളോട് പറഞ്ഞില്ലെന്നേയുള്ളൂ എന്നുമായിരുന്നു മധു വാര്യര്‍ കുറിച്ചത്. മഞ്ജു വാര്യരടക്കം നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.






