ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് നോട്ട് പിന്‍വലിക്കാനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് ജനങ്ങള്‍ പിന്‍വലിച്ചത് 5,582.83 കോടി രൂപ. അക്കൗണ്ട് ഇല്ലാത്തവര്‍ക്കായി പ്രധാനമന്ത്രി മുന്നോട്ട് വെച്ച സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ടായിണ്ടാണ് ജന്‍ധന്‍ യോജന. ഈ അക്കൗണ്ടിലൂടെ ജനങ്ങള്‍ ഒരു മാസത്തിനിടെ നടത്തിയ പിന്‍വലിക്കല്‍ വിവരം ധനകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടത്.
ഡിസംബര്‍ ഏഴു മുതല്‍ ജനുവരി 11 വരെയുള്ള കണക്കാണ് പുറത്തുവന്നത്. രാജ്യത്ത് 26.68 ജന്‍ധന്‍ അക്കൗണ്ടുകളാണ് നിലവിലുള്ളത്.
ജന്‍ധന്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതു തടയാനായി ഈ അക്കൗണ്ടുകള്‍ വഴിയുള്ള പണം പിന്‍വലിക്കാനുള്ള പരിധി 10,000 രൂപയായി നിജപ്പെടുത്തിയിരുന്നു. ജന്‍ ധന് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 50,000 രൂപയാണ്.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്ന നവംബര്‍ എട്ടിന് 45,636.61 കോടി രുപ നിക്ഷേപമാണ് ഉണ്ടായിരുന്നത്. ഒരു മാസം കൊണ്ട് അക്കൗണ്ടുകളില്‍ 28,973 കോടിയുടെ വര്‍ധനവുണ്ടായി. ആധാറുമായി ബന്ധിപ്പിക്കുന്ന ജന്‍ധന്‍ അക്കൗണ്ടുകളിലുടെ എണ്ണത്തിലൂം വന്‍ വര്‍ധനയാണ് നോട്ട് പിന്‍വലിക്കല്‍ കാലയളവില്‍ ഉണ്ടായിരിക്കുന്നത്.






