
ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്നു മന്യ. സിനിമയുമായി സജീവമല്ലെങ്കിലും ജീവിത വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെയായി താരം പങ്കിടാറുണ്ട്. വിവാഹത്തോടെയായിരുന്നു മന്യ സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. 2008ലായിരുന്നു സത്യ പട്ടേലും മന്യയും വിവാഹിതരായത്.
ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീടാണ് വികാസ് വാജ്പേയി മന്യയുടെ ജീവിതത്തിലേക്ക് വരുന്നത്. വിവാഹ ജീവിതം സന്തോഷകരമായി മുന്നേറുന്നതിനിടയിലായിരുന്നു മകളെത്തിയത്. ഓംഷിക എന്നാണ് മകള്‍ക്ക് പേരിട്ടത്. മകളോടൊപ്പമുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്.
മകളുടെ ഒന്‍പതാം പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ റ്റു മൈ ഡാര്‍ലിംഗ് ഡോട്ടര്‍ ഓംഷിക. നീ ജനിച്ച ദിവസത്തോളം മനോഹരമായൊരു ദിവസം എന്രെ ജീവിതത്തിലുണ്ടായിട്ടില്ല. എന്റെ ജീവിതത്തെ സ്നേഹം കൊണ്ട് നിറയ്ക്കുകയായിരുന്നു നീ. നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളാറുണ്ട് ഞാന്‍. ആരോഗ്യവും സന്തോഷവും, സ്നേഹവുമൊക്കെയായി നീ വളരൂ. നീയാണ് എനിക്ക് എല്ലാം ഓമൂ. എപ്പോഴും അനുഗ്രഹിക്കപ്പെട്ടവളായിരിക്കട്ടെ നീ എന്നുമായിരുന്നു മന്യ കുറിച്ചത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.






