
ഷാജി കൈലാസും ആനിയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും പാചക പരിപാടിയുമായി സജീവമാണ് ആനി.
പ്രണയവിവാഹമായിരുന്നു ആനിയുടേത്. വിവാഹ ശേഷം ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത് ആനിയാണ്. അവസരങ്ങളൊക്കെ വന്നപ്പോള്‍ തീരുമാനമെടുത്തത് അവരാണെന്നും ഷാജി കൈലാസ് പറഞ്ഞിരുന്നു.
അച്ഛനെയും അമ്മയേയും പോലെ സിനിമയിലും താല്‍പര്യമുണ്ടെന്ന് മക്കള്‍ വ്യക്തമാക്കിയിരുന്നു. അമ്മയ്ക്കൊപ്പമായി ബിസിനസുമായും മക്കളെത്തിയിരുന്നു. മകനായ റുഷിന് പിറന്നാളാശംസ നേര്‍ന്നുള്ള ഷാജി കൈലാസിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ശക്തനായിരിക്കുക, മറ്റുള്ളവര്‍ക്ക് പ്രചോദനമായിരിക്കുക. നീ എന്നും നീയായി തുടരുക. മെനി മെനി ഹാപ്പി ബിഗ് ഡേ ഡിയര്‍ റുഷിന്‍ എന്നായിരുന്നു കുറിപ്പ്. റുഷിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെയായി റുഷിന് ആശംസകള്‍ അറിയിച്ചിട്ടുള്ളത്.
ജഗന്‍ സംവിധാനം തിരഞ്ഞെടുത്തപ്പോള്‍ അഭിനയത്തിലാണ് റുഷിന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇന്ദ്രജിത്ത് ചിത്രമായ താക്കോലിലൂടെയായിരുന്നു റുഷിന്‍ അരങ്ങേറിയത്. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലും താരപുത്രന്‍ അഭിനയിച്ചിരുന്നു.






