
നടി മാത്രമല്ല , തിരക്കുള്ള ഒരു ഫാഷന്‍ ഡിസൈനര്‍ കൂടെയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വസ്ത്ര വ്യാപാര രംഗത്ത്, ഡിസൈനിങില്‍ പുതുതായി എന്തൊക്കെ മാറ്റം കൊണ്ടുവരാം എന്നാണ് ഓരോ ദിവസവും പൂര്‍ണിമ പഠിച്ചുകൊണ്ടിരിയ്ക്കുന്നത്. പൂര്‍ണിമ ഡിസൈന്‍ ചെയ്ത സാരിയില്‍ നാഷണല്‍ - ഇന്റര്‍നാഷണല്‍ ഷോകളില്‍ പങ്കെടുത്ത നടിമാരും, ബോളിവുഡ് സെലിബ്രേറ്റികളും വരെയുണ്ട്. പൂര്‍ണിമയുടെ സ്റ്റൈലിങും ഡ്രസ്സിങ് സെന്‍സും എന്നും പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്.
ഇപ്പോഴിതാ ഒരു വിന്റര്‍ ലുക്കിലുള്ള പുതിയ കുറേ ചിത്രങ്ങളുമായി പൂര്‍ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നു. ഫോട്ടോ പുതിയതാണെങ്കിലും ചിത്രത്തില്‍ പൂര്‍ണിമ ധരിച്ചിരിയ്ക്കുന്ന സാരിയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിധിപോലെ സൂക്ഷിച്ച ഈ സാരിയുടെ ഭംഗിയെ കുറിച്ച് വര്‍ണിച്ചുകൊണ്ടാണ് പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
'എന്റെ നിധിശേഖരണത്തില്‍ നിന്നുള്ളതാണിത്. എന്റെ സ്വകാര്യ സാരി ശേഖരത്തില്‍ നിന്ന് ഒരു പഴയ, പ്രിയപ്പെട്ട സാരി ധരിച്ചിരിയ്ക്കുന്നു. 23 വര്‍ഷങ്ങള്‍ പഴക്കമുള്ള ആ സീരിയില്‍ കറുത്ത സില്‍ക് ബേസില്‍ തനതായ ഡയഗണല്‍ പാറ്റേണ്‍ കാണാം. പുരാതന ക്ഷേത്ര ആഭരണങ്ങളുടെ ബോര്‍ഡറും പിന്‍വശത്ത് മെര്‍ലോട്ട് നിറത്തിലുള്ള ഹിന്റും കാണാം. ഇന്നും എന്നെ ശ്വാസം മുട്ടിപ്പിയ്ക്കുന്ന സാരിയാണ് ഇത്' എന്നാണ് പൂര്‍ണിമ പറഞ്ഞത്.
തീര്‍ത്തും ഇത് സാരിയോടുള്ള പ്രണയമാണെന്ന് പൂര്‍ണിമ പറയുന്നുണ്ട്. സാരിയെ വര്‍ണിച്ചും, സാരിയില്‍ സുന്ദരിയായ പൂര്‍ണിമയുടെ സൗന്ദര്യത്തെ വര്‍ണിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. തന്വി അസ്മിയാണ് പൂര്‍ണിമയുടെ ഈ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.






