
വയനാട്: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എംഎല്‍എ ഐ.സി. ബാലകൃഷ്ണനെതിരേ ഇ.ഡി.യും. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ എംഎല്‍എയ്ക്കെതിരെ ഉടന്‍ കേസെടുക്കുമെന്നും അന്വേഷണം നടത്തുകയും ചെയ്യുമെന്നാണ് വിവരം. ഇ ഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക.
സാമ്പത്തിക ക്രമക്കേടുകളില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇ ഡി യുടെ നീക്കം. എംഎല്‍എയുടെ സാമ്പത്തിക ഇടപാടുകള്‍, നിയമനത്തിനായി വാങ്ങിയ കോഴ, പണത്തിന്റെ വിനിമയം ഉള്‍പ്പെടെയാകും അന്വേഷണത്തിന്റെ പരിധിയില്‍ വരിക. വയനാട് സിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാംപ്രതിയായ ഐ സി ബാലകൃഷ്ണന്.
ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി മൂന്ന് പേര്‍ക്കെതിരേ എടുത്തിരിക്കുന്ന കേസില്‍ ഒന്നാംപ്രതിയാണ് അദ്ദേഹം. അറസ്റ്റ് ചെയ്യുന്നതിനെതിരേ കഴിഞ്ഞ ദിവസം കോടതിയുടെ നിര്‍ദേശം വന്നിരുന്നു. ഐ സി ബാലകൃഷ്ണന് പുറമേ വയനാട്ടിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ എന്‍ ഡി അപ്പച്ചന്, കെ കെ ഗോപിനാഥന് എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയി എന്ന ആരോപണം തള്ളി ഐ സി ബാലകൃഷ്ണന് ഇന്നലെ രംഗത്തെത്തിയിരുന്നു. ഈ മാസം 15 വരെയാണ് ഇവരുടെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.






