കൊച്ചി: കേരള സര്‍വീസ് ചട്ടപ്രകാരം (കെ.എസ്.ആര്) വിരമിക്കല്‍ പ്രായത്തിലെ വിവേചനം ചോദ്യംചെയ്തുള്ള പ്രത്യേകാനുമതി ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന ജി.എസ്.ടി. വകുപ്പിലെ രണ്ട് ജീവനക്കാരാണു കോടതിയെ സമീപിച്ചത്. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍കാര്‍ക്ക് 60 വയസും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാര്‍ക്ക് 56 വയസുമാണു കെ.എസ്.ആര്. പ്രകാരം വിരമിക്കല്‍ പ്രായം.
വിവേചനം അവസാനിപ്പിച്ച്, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാര്‍ക്കും വിരമിക്കല്‍ പ്രായം 60 ആക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി. ആവശ്യം ഹൈക്കോടതി തള്ളിയതിനേത്തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുമ്പോഴും, സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നാണു സംസ്ഥാനസര്‍ക്കാരിന്റെ ആഗ്രഹം. യുവജനസംഘടനകള്‍ രൂക്ഷമായി എതിര്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് ഹര്‍ജിയെ പിന്താങ്ങാനാവില്ല.
മുതിര്‍ന്ന അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചതുതന്നെ കേസ് നന്നായി നടത്തിയെന്ന് ബോധ്യപ്പെടുത്താനാണ്. ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്. സുപ്രീം കോടതി പച്ചക്കൊടി കാട്ടിയാല്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാരിനത് ന്യായീകരണമാകും. നിലവില്‍ സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും വിരമിക്കല്‍ പ്രായം ഉയര്‍ത്തിയിട്ടുണ്ട്.
ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ ഹൈക്കോടതിക്കും അതൃപ്തിയുണ്ട്. 2022 സെപ്റ്റംബറില്‍ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുത്ത ഉന്നതതലയോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56-ല്‍നിന്ന് 58 ആയി ഉയര്‍ത്തണമെന്ന് 2022 ഒക്ടോബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ശിപാര്‍ശ ചെയ്തത്. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താത്ത സാഹചര്യത്തില്‍ ഹൈക്കോടതി ജീവനക്കാരുടെ കാര്യം പരിഗണിക്കാനാവില്ലെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ മറുപടി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ സര്‍ക്കാരിനു വീണ്ടും കത്തയച്ചിട്ടുണ്ട്.
നിയമസഭ പാസാക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലാണു ജീവനക്കാരുടെ വിരമിക്കല്‍ പ്രായം നിര്‍ണയിക്കുന്നത്. അത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍, നിയമം ഭേദഗതി ചെയ്യണമെന്ന തരത്തില്‍ 'റിട്ട് ഓഫ് മാന്‍ഡമസ്' നിര്‍ദേശം നല്കാനാകുമോയെന്നാണു സുപ്രീംകോടതി പരിശോധിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സംസ്ഥാനസര്‍ക്കാരിന്റെ പ്രതീക്ഷയും ആ സാധ്യതയിലാണ്.

Comments