
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വീണ നന്ദകുമാര്‍. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ വീണയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വീണ.
ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കറുത്ത ഷര്‍ട്ട് ധരിച്ചാണ് വീണ എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായിമാറിയിരിക്കുകയാണ്.
കടംകഥ എന്ന ചിത്രത്തിലൂടെയാണ് വീണ കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ തമിഴിലും അഭിനയിച്ചു.കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് വീണ താരമാകുന്നത്.നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. സിനിമാ രംഗത്തു നിന്നുള്ളവരും കമന്റുമായി എത്തിയിട്ടുണ്ട്.






