
മലയാളികള്‍ക്ക് ഇന്നും ഏറെ ഇഷ്ടമുളള നടിയാണ് ലിസി. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും താരം ചെയ്തുവെച്ച കഥാപാത്രങ്ങളെല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍പ്പുണ്ട്. കരിയറിലെ തിരക്കേറിയ സമയത്താണ് ലിസി സംവിധായകന് പ്രിയദര്‍ശനെ വിവാഹം ചെയ്യുന്നത്. ഇന്ന് അമ്മയുടെ പാത പിന്തുടര്ന്ന് മകള്‍ കല്യാണി പ്രിയദര്ശന് അഭിനയ രംഗത്തേക്ക് വന്നു.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ലിസിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. എക്സ്ട്രാ മേക്കപ്പുള്ള ചിത്രങ്ങളാണ് ഇതെല്ലാം എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കല്യാണിയുള്പ്പടെ നിരവധി പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തിട്ടുള്ളത്. മേക്കപ്പ് കൂടുതലാണെന്നേയുള്ളൂ, ചിത്രങ്ങള്‍ ക്യൂട്ടായിരിക്കുന്നു. ബ്യൂട്ടിഫുള്‍, നൈസ് തുടങ്ങിയ അഭിപ്രായങ്ങളാണ് ചിത്രങ്ങളുടെ താഴെയുള്ളത്.
ഇന്നും തന്റെ ഡ്രസിംഗിലും സ്റ്റൈലിംഗിലും ശ്രദ്ധ നല്കുന്ന ലിസി സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിലെ തന്റെ ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്.
പ്രണയിച്ച് വിവാഹിതരായ ലിസിയും പ്രിയദര്‍ശനും 2014ല്‍ വേര്‍പിരിയുകയായിരുന്നു. കല്യാണി പ്രിയദര്‍ശനെ കൂടാതെ ഒരു മകനും കൂടി ഇവര്‍ക്കുണ്ട്.






