
തെന്നിന്ത്യയുടെ ലേഡിസൂപ്പര്‍സ്റ്റാറായി പ്രേക്ഷകര്‍ അംഗീകരിച്ച താരമാണ് നയന്‍താര. താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുന്ന അതേ ആവേശത്തോടെയാണ് താരത്തിന്റെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കുന്നത്. തമിഴ് സംവിധായകനായ വിഘ്നേഷ് ശിവനൊപ്പമുള്ള നയന്‍സിന്റെ പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയതാണ്. മക്കള്‍ ജനിച്ച ശേഷമാണ് നയന്‍താര തന്റെ ഔദ്യോഗികമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. അതിനു ശേഷം മക്കള്‍ക്കും വിഘ്നേഷിനൊപ്പമുള്ള ചിത്രങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ആരാധകര്‍ക്ക് പൊങ്കല്‍ ആശംസകള്‍ കുറിക്കുകയാണ് നയന്‍താര. തന്നെയും കുടുംബത്തെയും സ്നേഹിക്കുന്ന തമിഴ് ജനതയോട് നയന്‍താര നന്ദിയും അറിയിച്ചിട്ടുണ്ട്. ‘‘നിങ്ങളുടെ വീട്ടിൽ പുഞ്ചിരിക്കൂ.. ഓട്ടം മനസ്സിലാക്കിയാൽ മനസ്സിന്റെ ആനന്ദം നിറഞ്ഞു കവിയുന്നു...സുഹൃത്തുക്കളാൽ ചുറ്റപ്പെട്ട് സന്തോഷിക്കൂ...തൈപ്പ് പൊങ്കൽ ഒഴുകട്ടെ...നമ്മെ ജീവിപ്പിക്കുന്ന തമിഴ് കർഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാം. സന്തോഷകരമായ പൊങ്കൽ ആശംസകൾ...നിങ്ങൾക്ക് ഞങ്ങളുടെ പൊങ്കൽ ആശംസകൾ...’’ എന്ന ക്യാപ്ഷനൊപ്പമാണ് നയന്‍താര ആശംസകള്‍ കുറിച്ചത്.
ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാറില്‍ അതീവ സുന്ദരിയായാണ് നയന്‍താര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓക്സിഡൈസ്ഡ് ഇയറിങ്സും വാച്ചും മാത്രമാണ് ആക്സസറികള്‍. ഓഫ് വൈറ്റ് ധോത്തി ഷര്‍ട്ട് കോമ്പിനേഷനിലാണ് വിഘ്നേഷും മക്കളും.
താരകുടുംബത്തിന്റെ പൊങ്കല്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ലൈക്കുകള്‍ വാരിക്കൂട്ടുകയാണ്. താരത്തിനും കുടുംബത്തിനും ആരാധകര്‍ ആശംസകള്‍ പങ്കുവച്ചു. നയന്‍താരയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും കമന്റുകളുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും നിരന്തരം വിമർശനങ്ങള്‍ നേരിടുന്നുണ്ട്. ഇരുവരുടെയും വിവാഹ ഡോക്യുമെന്ററി പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് നടന് ധനുഷുമായുള്ള വിവാദമാണ് അടുത്തിടെയുണ്ടായ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത് ഏറെ ചർച്ചയായി. സോഷ്യല്‍ മീഡിയയില്‍ താരത്തിനെ തേടി വ്യാപക വിമർശനങ്ങള്‍ വന്നു. അതിനു ശേഷം വീണ്ടും സൈബർ ഇടത്ത് രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടിയിരിക്കുകയാണ് താരം. നയന്‍താര തമിഴ്നാട്ടില്‍ സംഘടിപ്പിച്ച ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം.






