
ഭോപ്പാല്‍: ആലോചിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കാതെ മകള്‍ മറ്റൊരാളോട് പ്രണയം തുറന്നു പറഞ്ഞ 20 കാരി മകളെ പിതാവ് വെടിവെച്ചു കൊലപ്പെടുത്തി. ഭോപ്പാലില്‍ നടന്ന സംഭവത്തില്‍ തനു ഗുര്‍ജാര്‍ എന്ന പെണ്‍കുട്ടിയെയാണ് കൊല്ലപ്പെട്ടത്. പിതാവ് മഹേഷ് ഗുജ്ജാറായിരുന്നു വെടിവെച്ചു കൊലപ്പെടുത്തിയത്. മഹാരാജ്പുരയിലെ ആദര്‍ശ്നഗറില്‍ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.
മൂന്ന് ദിവസങ്ങള്‍ കഴിയുമ്പോള്‍ തനുവിന്റെ വിവാഹം മറ്റൊരാള്‍ക്കൊപ്പം വീട്ടുകാര്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ മാതാപിതാക്കള്‍ കൊണ്ടുവരുന്ന വിവാഹാലോചനയോട് താല്‍പ്പര്യമില്ലെന്ന് യുവതി പറഞ്ഞിരുന്നു. ഇതിനിടയിലാണ് യുവതി ആഗ്ര സ്വദേശിയായ ഭികാം മാവായ് എന്നയാളോടുള്ള തന്റെ പ്രണയം സാമൂഹ്യമാധ്യമത്തിലൂടെ പരസ്യമായി പ്രഖ്യാപിച്ചത്.
അതിനൊപ്പം കുടുംബം തീരുമാനിച്ചുറപ്പിച്ച വിവാഹം നിഷേധിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കുടുംബം ഭീഷണി ഉയര്ന്നുണ്ടെന്നും യുവതി സാമൂഹ്യമാധ്യമ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം യുവതിയുടെ രൂക്ഷമായ എതിര്‍പ്പിനിടയിലും വിവാഹ ഒരുക്കങ്ങളുമായി കുടുംബം മുമ്പോട്ട് പോകുക തന്നെ ചെയ്തു.
ചൊവ്വാഴ്ച രാത്രിയില്‍ തനുവും പിതാവും തമ്മില്‍ വിവാഹത്തെ ചൊല്ലി വലിയ വാക്കേറ്റവും വഴക്കും ഉണ്ടായി. വാഗ്വാദം കടുത്തതോടെ ക്ളോസ്റേഞ്ചില്‍ നിന്നും മഹേഷ് മകളെ വെടിവെച്ചു കൊലപ്പെടുത്തി. സംഭവം നടക്കുമ്പോള്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ധു അയാളുടെ കയ്യിലും ഒരു പിസ്റ്റള്‍ ഉണ്ടായിരുന്നു. സ്ഥലത്തു നിന്നും മുങ്ങിയിരിക്കുകയാണ്. അയല്‍ക്കാര്‍ വിളിച്ചത് അനുസരിച്ച് പോലീസ് എത്തുകയും മഹേഷിനെ സ്ഥലത്തുവെച്ച് തന്നെ അറസ്റ്റു ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.






