
തൃശൂര്‍: അന്തരിച്ച പ്രശസ്ത നടന് കലാഭവന്‍ മണിയുടെ സഹോദരനും നടനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് കേരള കലാമണ്ഡലത്തില്‍ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റു. ആദ്യമായി നൃത്തം പഠിപ്പിക്കാന്‍ ഒരു അദ്ധ്യാപകനെ ജോലിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കലാമണ്ഡലം. ഇന്ന് രാവിലെ കലാമണ്ഡലത്തില്‍ എത്തിയാണ് ജോലിയില്‍ പ്രവേശിച്ചത്.
കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്താദ്ധ്യാപകന് എന്ന പദവിയാണ് രാമകൃഷ്ണന് പുതിയ ചുമതലയേറ്റതിലൂടെ നേടിയത്. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്നും പ്രതിസന്ധികള്‍ ചവിട്ടുപടികളായെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സൗഭാഗ്യമായി കരുതുന്നെന്നും പറഞ്ഞു. ''കലാമണ്ഡലത്തിന്റെ ആരംഭസമയത്ത് ചെന്നൈയില്‍നിന്നുള്ള എ.ആര്.ആര്. ഭാസ്കര്‍, രാജരത്നം മാസ്റ്റര്‍ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്കുശേഷം നൃത്തവിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യകരമായായ കാര്യമായാണ് കാണുന്നത്,'' ആര്.എല്‍.വി. രാമകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.






