
അച്ഛനും ചലച്ചിത്രനടനുമായിരുന്ന അബൂബക്കറിന്റെ പാരമ്പര്യം പിന്തുടർന്ന് മലയാള സിനിമയിലേക്കെത്തിയ താരമാണ് കലാഭവൻ നവാസ്. മിമിക്രി ലോകത്തു നിന്നും സിനിമയിലെക്കെത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. നിരവധി ചിത്രങ്ങളില്‍ ഹാസ്യതാരമായും നായകനായും സഹനടനായും നവാസ് തിളങ്ങിയിട്ടുണ്ട്.
ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായും സഹനടിയായും സജീവമായിരുന്നു അഭിനേത്രിയാണ് രഹ്നയാണ് നവാസിന്റെ ഭാര്യ. നവാസിന്റെയും രഹ്നയുടേയും പ്രണയ വിവാഹമായിരുന്നു. സിനിമ തന്നെയാണ് ഇവർക്കിടയിൽ സൗഹൃദവും പ്രണയവും നിറച്ചത്. കുടുംബജീവിതത്തിലേക്ക് കടന്നതോടെയാണ് രഹ്ന നവാസ് അഭിനയം ഉപേക്ഷിച്ചത്.
വളരെ വർഷങ്ങള്‍ക്കുശേഷം രഹ്നയുടെ മുഖം വീണ്ടും ബിഗ് സ്ക്രീനില്‍ തെളിയാൻ പോവുകയാണ്. കലാഭവൻ നവാസ് പ്രധാന വേഷം ചെയ്യുന്ന ഇഴ എന്ന ചിത്രത്തിൽ . നവാസിന്റെ ഭാര്യ റോളിലാണ് രഹ്ന എത്തുന്നത്. വിവാഹശേഷം ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് ഇത്.
ഇപ്പോഴിതാ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി നവാസും രഹ്നയും നല്കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. അഭിനയം തുടർച്ചയായി ചെയ്യാൻ താല്പര്യപ്പെടാത്തതിന് പിന്നിലെ കാരണവും അഭിമുഖത്തില്‍ രഹ്ന പറയുന്നു.
"മക്കള്‍ക്ക് ഞാനില്ലാതെ ഒന്നും പറ്റില്ല. മൂത്തയാള്‍ ഡിഗ്രിയ്ക്ക് പഠിക്കുകയാണ്. ബി.എസ്.സിയ്ക്കാണ് പഠിക്കുന്നത്. പക്ഷെ ഞങ്ങള്‍ പറയുന്നത് നഴ്സറിയില്‍ ആണെന്നാണ്. ഞങ്ങളെ കാണുമ്പോൾ ഒക്കെ ആളുകള്‍ ഞെട്ടുകയാണ്. എല്ലാവരും ചോദിക്കുന്നത് ഇത്രയും വലിയ കൊച്ചോ എന്നാണ്.
എന്താ പ്രശ്നം. രൂപം കൊണ്ട് നമ്മളെ കാണുമ്പോൾ തോന്നുന്നതാണ്. എനിക്ക് ഒരു വാല്യൂ ഇല്ല വീട്ടില്‍. കാരണം ഇങ്ങനെ കുക്ക് ചെയ്യുക മക്കളുടെ കാര്യമൊക്കെ നോക്കുക ഇങ്ങനെയാണ്. ഇടയ്ക്ക് അവർ എന്നോട് വന്ന് പറയും ഉമ്മച്ചി നല്ലൊരു ആർട്ടിസ്റ്റ് ആണെന്നൊക്കെ എല്ലാവരും പറയുന്നു. എന്നാല്‍ പിന്നെ എന്തെങ്കിലും പെർഫോം ചെയ്തൂടെയെന്ന്.
പക്ഷെ ഞാൻ ഒരു ദിവസം ഒന്ന് പുറത്തേക്ക് ഇറങ്ങിയാല്‍ അപ്പോള്‍ മൂന്നുപേരും വിളിക്കും. ഉമ്മച്ചി പെട്ടന്ന് വായെന്ന്. ഇളയ രണ്ടുപേരും വലിയ കുഴപ്പമില്ല. പക്ഷെ മൂത്തയാള്‍ പറയും ഭയങ്കര ബോറിങ്ങാണ് ഉമ്മച്ചി ഇല്ലാതെയെന്ന്. പൊക്കോ എന്നൊക്കെ പറയും... പക്ഷെ അവർക്ക് ഞാൻ ഇല്ലാതെ ഒന്നും പറ്റില്ല... " രഹ്ന പറയുന്നു.
നവാഗതനായ സിറാജ് റെസ രചനയും സംവിധാനവും നിർവഹിക്കുന്ന ഇഴ ജനുവരി 24 ന് തിയേറ്ററുകളിലെത്തും.
ഇരുവരുടെയും മൂത്തമകള്‍ നഹറിൻ നവാസ് അഭിനയരംഗത്തേക്ക് എത്തിയിരുന്നു. നഹറിൻ പ്രധാന വേഷത്തിലെത്തിയ കണ്‍ഫഷൻസ് ഓഫ് എ കുക്കു എന്ന ചിത്രം ഓടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്.






