
തിരുവനന്തപുരം; നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നടപടിയുമായി എം വി ഡി.ഡ്രൈവര്‍ അരുള്‍ രാജിന്റെ ലൈസന്‍സും ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി. ബസിന്റെ പെര്‍മിറ്റും രജിസ്ട്രേഷനും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഗതാഗത വകുപ്പ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയ സംഘം സഞ്ചരിച്ച ബസ് രാത്രി 10:15 ഓടെ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ കാവല്ലൂര്‍ സ്വദേശിനി ദാസിനി മരണപ്പെട്ടിരുന്നു. അപകടം നടന്ന ഉടന്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മിനിറ്റുകള്‍ കൊണ്ട് ബസിലുള്ള മുഴുവന്‍ ആളുകളെയും ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചു. ഒരുകൂട്ടം മനുഷ്യരുടെ അടിയന്തര ഇടപെടലിലൂടെ രക്ഷപ്പെട്ടത് ഒരു പിടി ജീവനുകളാണ്. ബസില്‍ ഒരു വയസ് പ്രായമുള്ള കുട്ടികളടക്കമുള്ളവര്‍ ഉണ്ടായിരുന്നു. അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്ന 49 പേരില്‍ 44 പേര്‍ക്കും പരുക്കേറ്റു.






