
68-ാം വയസിലും കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയുടെ മാരത്തൺ ഓട്ടം. മുന്‍ കേരളാ ചീഫ് സെക്രട്ടറിയും നിലവില്‍ കിഫ്ബി സി.ഇ.ഓ.യുമായ കെ.എം. എബ്രഹാമാണ് മുംബൈ മാരത്തണിലെ 42 കിലോമീറ്റർ ഓടിയത്. ഈ പ്രായത്തിൽ ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് "നമ്മളൊ ന്ന് തീരുമാനിച്ചാൽ അത് നടന്നിരിക്കും" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
താൻ ഇതാദ്യമായല്ല മാരത്തൺ ഓടുന്നതെന്നും പക്ഷേ, ഈ വർഷത്തെ ഓട്ടം വയനാടിന്റെ ദുരിതാശ്വാസത്തിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
"2008 മുതൽ 2011 വരെ ഞാൻ മുംബൈയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് ഹാഫ് മാരത്തൺ (21 കിലോ മീറ്റർ) ഓടുമായിരുന്നു. ലണ്ടൻ മാരത്തണിൽ ഓടാൻ അവസരം ലഭിക്കണമെങ്കിൽ ഒരു ചാരിറ്റിസംഘടന സ്പോൺസർ ചെയ്യണം. യു.കെ.യിലെ ബ്രെയിൻ റി സർച്ച് എന്ന സംഘടനയുടെ ഭാ ഗമായി പ്രവർത്തിച്ചിരുന്നു. അവരായിരുന്നു അവിടത്തെ സ്പോൺസർ. മുൻപൊക്കെ രണ്ടുമുതൽ അഞ്ചുകിലോമീറ്റർ വരെയായിരുന്നു ഓടിയിരുന്നത്. പതുക്കെ അത് വർധിപ്പിച്ചുകൊണ്ടുവന്നു" -കെ.എം. എബ്രഹാം പറഞ്ഞു.
തിരുവനന്തപുരത്ത് സെക്രട്ടേറിയ റ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹത്തിന് മുംബൈ മാരത്തണിന്റെ ജഴ്സി കൈമാറിയത്.






