
കൂട്ടുകാര്‍ക്കൊപ്പം തായ്ലന്ഡില് അടിച്ചുപൊളിച്ച് സാനിയ അയ്യപ്പന്. അപര്‍ണ, ജൂഹി റുസ്തഗി, ജീവ എന്നിവര്‍ക്കൊപ്പമാണ് താരത്തിന്റെ യാത്ര. ഇവര്‍ക്കൊപ്പമുളള ചിത്രങ്ങളും സാനിയ പങ്കുവെച്ചിട്ടുണ്ട്.
ബാല്യകാല സഖിയിലൂടെ ബാലതാരമായാണ് സാനിയ അഭിനയം തുടങ്ങുന്നത്. അപ്പോത്തിക്കിരിയില്‍ സുരേഷ് ഗോപിയുടെ മകളായും പ്രത്യക്ഷപ്പെട്ടു. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.
പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ് തുടങ്ങിയ നിരവധി ചിത്രങ്ങളിലും സാനിയ അഭിനയിച്ചു. ഇരഗുപട്രു എന്ന ചിത്രത്തിലുടെ തമിഴിലും നായികയായെത്തി. എമ്പുരാന് ആണ് നടിയുടെ പുതിയ പ്രോജക്ട്.






