
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്യാമറക്കണ്ണില്‍ നിറഞ്ഞുനിന്ന ഒരു അതിഥിയായിരുന്നു മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. ചടങ്ങില്‍ നിത ധരിച്ചിരുന്ന കറുത്ത സാരി ഏറെ ശ്രദ്ധ നേടി. കണ്ടെംപററി സ്റ്റൈലിലുളള പ്രശസ്തമായ ജാമേവാര് സാരിയായിരുന്നു നിത ധരിച്ചത്. 1, 900 മണിക്കൂറുകളെടുത്താണ് സാരി നെയ്തെടുത്തത്.
പ്രശസ്ത ഡിസൈനര്‍ തരുണ്‍ തഹിലിയാനിയാണ് സാരി ഡിസൈന്‍ ചെയ്തത്. ട്രഡീഷനല്‍-മോഡേണ്‍ വര്‍ക്കുകള്‍ ചേര്‍ത്താണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്ലാസിക് ആരി വര്‍ക്കുകളും ഫ്രഞ്ച്നോട്ട്സും ഉള്‍പ്പെടുന്ന മനോഹരമായ പാറ്റേണാണ് സാരിയുടേത്. മോഡേണ്‍ രീതിയിലുളള കോളര്‍ ബ്ലൗസാണ് സാരിക്ക് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.
ജാമേവര് സാരികളാണ് നിത അംബാനി കൂടുതലായും ധരിക്കുന്നത്. നിതയുടെ സാരികളെല്ലാം ഡിസൈന്‍ ചെയ്യുന്നതും തരുണ്‍ താഹിലിയാനിയാണ്. വ്യത്യസ്തത കൊണ്ടുവരാന്‍ സാരിയില്‍ പുത്തന്‍ പാറ്റേണും ത്രഡ്ഡും മുത്തും തരുണ്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ വജ്രവും പിടിപ്പിച്ചിരുന്നു.






