
മലയാളത്തിന്റെ ലേഡി സൂപ്പര്സ്റ്റാറായി പ്രേക്ഷകര് അംഗീകരിച്ച താരമാണ് മഞ്ജുവാര്യര്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും നിറഞ്ഞ കൈയടിയോടെയും സ്നേഹത്തോടെയുമാണ് പ്രേക്ഷകര് സ്വീകരിച്ചത്. തിരിച്ചുവരവില് മലയാളത്തില് മാത്രമല്ല തമിഴിലും തന്റെ മികവാര്ന്ന അഭിനയം കാഴ്ചവയ്ക്കാന് താരത്തിന് കഴിഞ്ഞിട്ടുണ്ട്.
താരത്തിന്റെ സ്വകാര്യ ജീവിതവും വാര്ത്തകളില് നിറഞ്ഞിട്ടുണ്ട്. പ്രണയവും വിവാഹവും വിവാഹബന്ധം വേര്പെടുത്തിയതുമടക്കം എല്ലാം വാര്ത്തകളില് നിറഞ്ഞിട്ടുള്ളതാണ്. തിരിച്ചുവരവില് സിനിമയില് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു താരത്തിന്റെ ജീവിതം. എന്നാല് അതിനിടയില് ഒരു സമയത്ത് സോഷ്യല് മീഡിയയില് ഓളമുണ്ടാക്കിയ വിഷയമായിരുന്നു മഞ്ജു വാര്യർ സംവിധായകൻ സനല്കുമാർ ശശിധരൻ എതിരെ നല്കിയ പരാതി. മഞ്ജുവിനെതിരെ സനല്കുമാറും ഒരു സമയത്ത് രംഗത്ത് വന്നിരുന്നു മഞ്ജുവിന് തന്നെ ഇഷ്ടമാണെന്നായിരുന്നു ഒരു സമയത്ത് സനല് പറഞ്ഞത്.
ഇപ്പോഴിതാ അത്തരത്തില് ഒരു പുതിയ വെളിപ്പെടുത്തലുമായി എത്തുകയാണ് സനല്കുമാര് ശശിധരന്. മഞ്ജുവിന് തന്നെ ഇഷ്ടമാണ് എന്നും ആ ഇഷ്ടം തുറന്നു പറയാൻ സാധിക്കാത്ത അവരുടെ ജീവന് ഭീഷണി ഉള്ളതിനാല് ആണെന്നും പറയുകയാണ് സനല്കുമാര്.
‘‘സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനിൽക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോൾ. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തിൽ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവൾക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാൽ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്. അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാൽ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ?
നീ പറഞ്ഞത് ശരിതന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോൽവി സമ്മതിച്ചു.
മുൻപ്, നിന്റെ മൗനം എന്നിൽ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു. ഇപ്പോൾ ഭയവും ആധിയുമാണ്. നിന്നെയോർക്കുമ്പോൾ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയിൽ ഒഴുക്കിവിടുമ്പോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയിൽ എന്തൊക്കെയോ കുറിക്കുന്നു.
നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം...’’ സനല്കുമാര് കുറിച്ചു. കയറ്റം എന്ന സിനിമയിലെ മഞ്ജുവിന്റെ ചിത്രവും ഈ പോസ്റ്റില് ഉള്പ്പെടുത്തിയിട്ടുണ്ട്.
മഞ്ജുവാര്യർക്ക് തന്നോട് പ്രണയമാണെന്ന് കുറിച്ച്, താരം തന്നോട് സംസാരിച്ച കോള് റെക്കോർഡുകള് പങ്കുവെക്കുകയാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു ഓഡിയോ ക്ലിപ്പ് കഴിഞ്ഞദിവസം സനല് പങ്കുവെച്ചിരുന്നു. എന്നാല് മഞ്ജു വാര്യർ ഇതുവരെയും ഈ കാര്യത്തില് യാതൊരു പ്രതികരണങ്ങളും അറിയിച്ചിട്ടില്ല ഇതിന് മുൻപ് സനല്കുമാറിനെതിരെ പരാതി കൊടുക്കാൻ മഞ്ജു നേരിട്ട് രംഗത്ത് വന്നിരുന്നു. ഈയൊരു വിഷയത്തില് ഏറ്റവും കൂടുതല് വിമർശനം ഏല്ക്കേണ്ടി വന്നത് സനല്കുമാറിനാണ്. അത്തരത്തില് ഇപ്പോള് വീണ്ടും സോഷ്യല് മീഡിയയില് വലിയ തോതിലുള്ള വിമർശനം തന്നെയാണ് താരത്തിനെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത് പലരും സന്തോഷ് വർക്കിയോടാണ് സനല്കുമാറിനെ ഉപമിക്കുന്നത്.







Comments