
രാജ്കോട്ട്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടത്തിലും ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മത്സരത്തിൽ മുഹമ്മദ് ഷമി തിരിച്ചുവന്നതാണ് പ്രധാന മാറ്റം. നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഇന്ത്യൻ ജഴ്സിയിൽ തിരിച്ചെത്തുന്നത്. പകരം അർഷ്ദീപ് സിങ് പുറത്തിരിക്കും.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇന്നത്തെ പോരാട്ടവും ജയിച്ച് പരമ്പര ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിന് ജീവന്മരണ പോരാട്ടമാണ്. ഇന്നും തോറ്റാല്‍ അവരുടെ പരമ്പര സ്വപ്നങ്ങള്‍ അവസാനിക്കും. ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെയും ബെന്‍ ഡക്കറ്റിന്റെയും മങ്ങിയ പ്രകടനങ്ങള്‍ക്ക് പുറമെ വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്നിന് മുന്നില്‍ പതറുന്ന മധ്യനിരയാണ് ഇംഗ്ലണ്ടിന്റെ തലവേദനയാണ് . ക്യാപ്റ്റന്‍ ജോസ് ബട്ലര് മാത്രമാണ് ആദ്യ രണ്ട് കളികളിലും ആധികാരിക ബാറ്റിംഗ് കാഴ്ചവെച്ച ഒരേയൊരു താരം.
മലയാളി താരം സഞ്ജു സാംസണ് ഫോമിലെത്താനുള്ള ശ്രമത്തിലാണ്. ആദ്യ മത്സരത്തില്‍ മികവോടെ തുടങ്ങിയ സഞ്ജുവിന് 20 പന്തില്‍ 26 റണ്‍സുമായി പുറത്താകേണ്ടി വന്നു. രണ്ടാം മത്സരത്തില്‍ 5 റണ്‍സിലും മടങ്ങി. രണ്ട് കളിയിലും ജോഫ്ര ആര്‍ച്ചറുടെ പന്തിലാണ് സഞ്ജു പുറത്തായത്. താരം നെറ്റ്സില്‍ പേസര്‍മാരെ നേരിടാന്‍ പ്രത്യേക പരിശീലനം നടത്തിയാണ് മൂന്നാം മാച്ചിന് എത്തുന്നത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ജാമി ഓവര്ട്ടണ്, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ഇന്ത്യ: സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ധ്രുവ് ജൂറല്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി.


