ന്യുഡല്‍ഹി: ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയ നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പഴയ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ജല്ലിക്കെട്ടിന് അനുകൂയമായി തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്. ഇത് ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്.എഫ് നരിമാന് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജല്ലിക്കെട്ടിനെ പിന്തുണച്ച് തമിഴ്നാട്ടില്‍ നടന്ന അക്രമ സമരങ്ങളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ക്രമസമാധാനപാലനം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകരെ സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. അഭിഭാഷകരായ കെ. പരാശരനും രാഷേക് ദ്വിവേദിയുമാണ് തമിഴ്നാടിന് വേണ്ടി ഹാജരായത്.
ജല്ലിക്കെട്ടിന് അനുകൂലമായി ജനുവരി ഏഴിന് തമിഴ്നാട് നിയമസഭ പാസാക്കിയ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.






