ആലപ്പുഴ: സഹോദരീപുത്രനു നേരേ ആസിഡ് ആക്രമണം നടത്തിയ മുന്‍ സൈനികനു 10 വര്‍ഷം തടവും 5.5 ലക്ഷം രൂപ പിഴയും ശിക്ഷ. ഹരിപ്പാട് ചേപ്പാട് പഞ്ചായത്ത് ഏഴാം വര്‍ഡില്‍ തറയില്‍ തെക്കേതില്‍ കണിച്ചനല്ലൂര് പ്രസന്നന് നായരെ(61)യാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി റോയി വര്‍ഗീസ് ശിക്ഷിച്ചത്. 2017 ജനവരി 23ന് രാത്രി 10.30നാണ് സംഭവം നടന്നത്.
ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ദിവസമായിരുന്ന അന്നു രാത്രി ഏഴോടെ സഹോദരി ഗീതയുടെ മകന് അരുണ്‍ പ്രസാദിനെ പ്രസന്നന് നായര്‍ കമ്പിവടിക്ക് അടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത മറ്റൊരു സഹോദരിയായ രാധയുടെ മകന് ചേപ്പാട് ഏഴാം വാര്‍ഡില്‍ ഹരിഭവനില്‍ അരുണിനെ പ്രതി വീട്ടില്‍ സൂക്ഷിച്ചിരുന്ന സള്‍ഫ്യൂറിക് ആസിഡ് ഒരു മഗില്‍ കൊണ്ടുവന്ന് ദേഹത്തും കൂടെയുണ്ടായിരുന്ന ഏഴു വയസ് പ്രായമുള്ള മകളുടെയും സഹോദരന് അഖില്‍, ജയകൃഷ്ണന്, അയല്‍വാസി ശാന്തമ്മാള്‍ എന്നിവര്‍ക്കു നേരെയും ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇവരില്‍ പലര്‍ക്കും ഏറെക്കാലം ചികിത്സ വേണ്ടിവന്നു. രണ്ടുതവണ വിവാഹിതനായിട്ടുള്ള പ്രതിയെ ഭാര്യമാര്‍ ഉപേക്ഷിച്ചു പോയതാണ്. കരീലകുളങ്ങര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉടന്‍തന്നെ പ്രതിയെ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അംബിക കൃഷ്ണന് കോടതിയില്‍ ഹാജരായി.

Comments