യുഎസിലെ കാലിഫോര്‍ണിയയിലെ സാന്‍ ജോവാക്വിന്‍ കൗണ്ടി പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഒരു സന്ദേശത്തെത്തുടര്‍ന്നാണ് പോലീസ് ആ വലിയ സത്യത്തിലേക്ക് അന്വേഷിച്ചെത്തിയത്. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസ് കണ്ടത് വിശാലമായ ഒരു പറമ്പില്‍ പട്ടിണിക്കോലങ്ങളായ കുതിരകള്‍ അലഞ്ഞ് തിരിയുന്നതും ചിലത് ചത്ത് വീഴുന്നതുമായിരുന്നു. ഒപ്പം പറമ്പിന്റെ പല ഭാഗത്തായി ചത്ത് വീണ 27 ഓളം കുതിരകളെയും കണ്ടെത്തി. നിരവധി കുതിരകളും മറ്റ് നാല്ക്കാലികളും മരണം കാത്ത് കിടക്കുന്ന ദയനീയമായ കാഴ്ചയായിരുന്നു അത്.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പോലീസ് സ്ഥലം ഉടമയായ 67 -കാരി ജാന്‍ ജോണ്‍സനെ അറസ്റ്റ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തല്‍, ഷോര്‍ട്ട് ബാരല്‍ തോക്ക് കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഫാമിലെ മൃഗങ്ങള്‍ക്ക് ഉടമ ഭക്ഷണം നല്‍കിയിരുന്നില്ലെന്നും കാര്യമായ ഭക്ഷണം ലഭിക്കാതെ കുതിരകള്‍ പട്ടിണി കിടന്നാണ് ചത്തതെന്നും പോലീസ് പറയുന്നു. ചില കുതിരകളുടെ മൃതദേഹങ്ങള്‍ അഴുകി അവയുടെ അസ്ഥികൂടം മാത്രമായിരുന്നു അവശേഷിച്ചിരുന്നത്.
സംഭവ സ്ഥലത്ത് നിന്നും 16 ഓളം കുതിരകളെയും ഒരു കാളയെയും മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. മൃഗഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ ഇവയ്ക്ക് മരുന്നും ഭക്ഷണവും നല്‍കുകയാണ്. അറസ്റ്റിലായ ജാന്‍ ജോണ്‍സനെ നേരത്തെ ഒരു സ്കൂള്‍ ഉദ്യോഗസ്ഥനെയും ഒരു ഓഫീസറെയും ഭീഷണിപ്പെടുത്തിയ കേസില്‍ വാറന്റ് പ്രതിയാണെന്നും പോലീസ് പറയുന്നു. അതേസമയം ഇവരെന്തിനാണ് തന്റെ ഫാമിലെ മൃഗങ്ങളെ പട്ടിണിക്കിട്ടതെന്ന് വ്യക്തമല്ല. അതേസമയം സാന്‍ ജോവാക്വിന്‍ കൗണ്ടിയിലെ ക്ലെമന്റ്സിലെ ഒരു കുതിര ഫാം കമ്പനിയുമായും സ്റ്റാനിസ്ലോസ് കൗണ്ടിയിലെ ഒരു കന്നുകാലി കമ്പനിയുമായും ജാന്‍ ജോണ്‍സണിന് കച്ചവട ബന്ധങ്ങളുണ്ടായിരുന്നതായും പോലീസ് പറയുന്നു.

Comments