
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഐടി നയം അന്തിമ ഘട്ടത്തിലാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെയോ സര്‍ക്കാരിന്റെയോ സ്ഥലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ സാധിക്കും.
വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന തൃകോണപദ്ധതി നടപ്പാക്കും. കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഐടി പാര്‍ക്കുകള്‍ ആരംഭിക്കുന്നത്. കണ്ണൂര്‍ ഐടി പാര്‍ക്കിനായി 293.22 കോടി കിഫ്ബിയില്‍ നിന്ന് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഫിനാന്‍ഷ്യല്‍ ലിറ്ററസി കോണ്‍ക്ലേവും സംഘടിപ്പിക്കും. ഇതിനായി രണ്ടുകോടി രൂപ അനുവദിച്ചു. ന്യൂ ഇന്നിംഗ്സ് എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ബിസിനസ് പദ്ധതികള്‍ക്കും സഹായം നല്കുന്നു.






