
ബംഗളൂരു; ബംഗളൂരുവില്‍ നിന്ന് കേരളത്തില്‍ വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു.കര്‍ണാടകയിലെ മദ്ദൂരില്‍ വെച്ചാണ് ബസിന് തീപിടിച്ചത്.ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവല്‍സ് എന്ന ബസിനാണ് തീപിടിച്ചത്.
ബസില്‍ തീ പിടിച്ചത് കണ്ടതിന് പിന്നാലെ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി. ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീ പിടര്‍ന്നത്. സംഭവം നടന്നത് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു.






