നൂല്‍പ്പുഴ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം നടന്ന സംഭവത്തില്‍ മരണപ്പെട്ട യുവാവ് മാനുവിന്റെ ഭാര്യയെ കാണ്മാനില്ല. ഇന്നലെ ഇരുവരും കടയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇയാളുടെ ഭാര്യയുടെ ഷാള്‍ മാനുവിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. സംഭവത്തില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റെന്ന സംശയം എംഎല്‍എ ഐസി ബാലകൃഷ്ണന് പ്രകടിപ്പിച്ചിരുന്നു.
സംഭവസ്ഥലത്ത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. മാനുവിന്റെ മൃതദേഹം മാറ്റുവാന്‍ സമ്മതിക്കില്ലെന്നും കളക്ടര്‍ ഉടന്‍ സ്ഥലത്ത് എത്തണമെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ച്ചയായി വന്യമൃഗശല്യം ഉണ്ടായിട്ടും ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇന്ന് രാവിലെയാണ് മാനുവിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നില്‍ നിന്നും മാനുവിനെ ആക്രമിച്ച കാട്ടാന എടുത്തെറിഞ്ഞെന്നാണ് വിവരങ്ങള്‍.
പ്രദേശത്ത് രാവിലെ ആനയുടെ സാന്നിദ്ധ്യം കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചായിരുന്നു കടയില്‍ പോയതെന്നും മനുവിനെ കാട്ടാന തട്ടിയിടുകയായിരുന്നു എന്നുമാണ് വിവരം. ജില്ലയുടെ അതിര്‍ത്തി വരുന്ന വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് നൂല്‍പ്പുഴ. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. ശക്തമായ കാട്ടാന ശല്യമുള്ള മേഖലയാണ്. ജനുവരി അവസാനമായിരുന്നു വയനാട്ടിലെ മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടത്.

Comments