
വസ്ത്രധാരണത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് മുതുരുന്ന ബോളിവുഡ് താരമാണ് സോനം കപൂര്‍. സോനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് വൈറലാകാറുണ്ട്.താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.
നീല പൂക്കള്‍ നിറഞ്ഞ ഫ്ളോറല്‍ പ്രിന്റിലുളള വൈറ്റ് ഔട്ഫിറ്റിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീല പൂക്കള്‍ പ്രിന്റ് ചെയ്ത ലോങ് ഗൗണ്‍ അതിമനോഹരമാണ്.
പോണി ടെയ്ല് ഹെയറിലും സിമ്പിള്‍ മേക്കപ്പിലും എലഗന്റ് ലുക്കിലാണ് താരം. വാച്ചും കമ്മലും ഉള്‍പ്പെടെ സിമ്പിള്‍ ആക്സസറിയാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയിലുടെ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായി.






