
അവതാരകനായി എത്തി മോഡൽ, വ്ലോഗർ, നടൻ തുടങ്ങിയ നിലകളിൽ സജീവമാണ് ജീവ ജോസഫ്. വലിയ ആരാധകവൃന്ദമാണ് താരത്തിന് ഉള്ളത്. അവതാരകയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമെല്ലാമായ അപർണ തോമസാണ് ജീവയുടെ പങ്കാളി. അടുത്തിടെയാണ് ഇരുവരും ഒമ്പതാം വിവാഹവാർഷികം ആഘോഷിച്ചത്.
ഒരു വർഷത്തെ പ്രണയത്തിനുശേഷം 2015 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. വീഡിയോ ജോക്കിയായ അപർണ എയർ ഹോസ്റ്റസായും ജോലി ചെയ്തിട്ടുണ്ട്. ഇരുവരുടേയും യുട്യൂബ് ചാനലിനും ആരാധകർ ഏറെയാണ്. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു രണ്ടുപേരുടെയും വിവാഹം.
ഇപ്പോഴിതാ വാലന്റൈൻസ് ഡെ അടുത്തെത്തി നിൽക്കുമ്പോൾ താര ദമ്പതികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രണയ ദിനം തീമിലുള്ളതാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ.
ഇരുവരും റെഡ്, ഓഫ് ക്രീം നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ചുവന്ന റോസാപൂക്കളാൽ നിറഞ്ഞ ബൊക്കയുമായാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റിച്ചാർഡ് ആന്റണി റെഡ് ക്ലൗഡ്, നോറിച്ച് വെഡ്ഡിങ്ങ്സ് എന്നിവരാണ് ചിത്രങ്ങൾ പകർത്തിയത്.
പ്രണയം നിറഞ്ഞ സിംപിൾ ക്യാപ്ഷൻസ് നൽകിയാണ് ഇരുവരും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഫോട്ടോകൾ വൈറലായതോടെ നിങ്ങളുടെ കപ്പിൾ ഫോട്ടോസ് ഇല്ലാതെ വാലന്റൈൻസ് ഡെ എങ്ങനെ പൂർണമാകുമെന്നാണ് കമന്റുകൾ.
ചുവന്ന റോസാപ്പൂക്കളുമായി നടന്നുവരുന്ന അപർണയെ കാണുമ്പോൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് സരിഗമപ ഷോയിൽ ജീവയെ കാണാൻ സർപ്രൈസായി എത്തിയ അപർണയുടെ വീഡിയോ വീണ്ടും ഓർമ വന്നുവെന്നും കമന്റുകളുണ്ട്.






