ആലപ്പുഴ: കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി പെന്ഷന് വിതരണത്തില്‍ ഒന്നരവര്‍ഷത്തെ തുക കുടിശിക!. സര്‍ക്കാരിന്റെ കനിവിന് കാത്ത് മൂന്നേകാല്‍ ലക്ഷത്തോളം പേര്. പ്രതിമാസം 1,600 രൂപയാണ് ബോര്‍ഡ് ക്ഷേമപെന്‍ഷനായി നല്കിവന്നിരുന്നത്. നിലവില്‍ 15 മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യാനുള്ളത്. 20,23402 പേരാണ് കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ ഇവരില്‍ ഒന്‍പതു ലക്ഷം പേര്‍മാത്രമാണ് കൃത്യമായി അംശാദായം അടച്ച് അംഗത്വം ലഭിച്ചവരെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതികരിച്ചത്. വ്യാജ അംഗത്വം ലഭിച്ചവരെ കണ്ടെത്താന്‍ ജില്ലാ തലത്തില്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് നടപടി സ്വീകരിച്ചുവരികയാണെന്നാണ് അദ്ദേഹം അറിയിച്ചത്. ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 72 കോടി രൂപ പ്രതിമാസ ചെലവിന് വേണം.
ബില്‍ഡിങ് സെസാണ് മുഖ്യ വരുമാന മാര്‍ഗം. 32,4580 പേരാണ് നിലവില്‍ പെന്ഷന് അര്‍ഹരായിട്ടുള്ളത്. വര്‍ഷങ്ങളായി ഇവരുടെ പെന്ഷന് വിതരണം കൃത്യമായി നടത്താനാകുന്നില്ല. ഈ പെന്‍ഷനില്‍ ഉള്‍പ്പെട്ടതിനാല്‍ വാര്‍ധക്യ പെന്ഷന് നിഷേധിക്കപ്പെട്ടവരാണ് ഏറിയപങ്കും. ആരോഗ്യമുള്ള കാലമത്രയും ജോലി ചെയ്ത ഇവര്‍ വാര്‍ധക്യത്തിന്റെ അവശതയില്‍ ബുദ്ധിമുട്ടുമ്പോള്‍ പെന്‍ഷന്‍തുക പോലും ലഭ്യമാകാത്തത് കടുത്ത സാമ്പത്തിക പ്രയാസത്തിലേക്കാണ് തള്ളിവിടുന്നത്. ക്ഷേമപെന്ഷന് അര്‍ഹരായ തൊഴിലാളികളില്‍ പലരും വിവിധ അസുഖങ്ങള്‍ ബാധിച്ചവരാണ്.
മരുന്ന് വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയാണെന്ന് അവര്‍ പറയുന്നു.ഇതോടൊപ്പം ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, കിടപ്പ് രോഗികള്‍ക്ക് ചികിത്സാ ധനസഹായം, മരണാനന്തരസഹായം, അപകടമരണ ധനസഹായം തുടങ്ങിയവയുടെ വിതരണവും താളംതെറ്റിയ നിലയിലാണ്. കെട്ടിടനിര്മ്മാണത്തൊഴിലാളികളില്നിന്ന് മാസം 50 രൂപയാണ് അംശദായമായി സര്‍ക്കാര്‍ പിരിക്കുന്നത്. അംഗങ്ങള്‍ 60 വയസാകുമ്പോഴാണ് പെന്ഷന് അര്‍ഹരാകുക.

Comments