
എക്കാലത്തും മലയാളികളുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്. ഒരുകാലത്ത് രക്തം കൊണ്ട് എഴുതിയ കത്ത് വരെ ആരാധികമാര്‍ കുഞ്ചാക്കോ ബോബന് അയച്ചിട്ടുണ്ട്.
പക്ഷേ അതൊന്നും ചാകോച്ചന്റെ മനസ്സ് ഇളക്കിയില്ല. കാരണം സിനിമയിലും പുറത്തും ആരാധികമാര്‍ ഏറെയുള്ള ചാക്കോച്ചന് എല്ലാം പ്രിയയായിരുന്നു. സിനിമ കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രിയ ചാക്കോച്ചന്റെ ജീവിതസഖിയായി എത്തി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
ഇപ്പോഴിതാ പ്രണയദിനത്തിൽ പ്രിയയ്ക്കൊപ്പമുള്ള ഒരു റൊമാന്റിക് ത്രോബാക്ക് ചിത്രം പങ്കിട്ടിരിക്കുകയാണ് ചാക്കോച്ചൻ. 25 വർഷം മുമ്പുള്ള ചിത്രമാണ് ചാക്കോച്ചൻ പങ്കിട്ടിരിക്കുന്നത്. പ്രണയാതുരമായി പ്രിയയെ നോക്കുന്ന ചാക്കോച്ചനെ ചിത്രത്തിൽ കാണാം.
"ഈ ചിത്രത്തിന് 25 വർഷം, എന്നെന്നും പ്രണയദിനാശംസകൾ..." എന്ന ക്യാപ്ഷൻ നൽകിയാണ് പ്രിയയ്ക്കൊപ്പമുള്ള ത്രോബാക്ക് ചിത്രം ചാക്കോച്ചൻ പങ്കിട്ടിരിക്കുന്നത്.






