
മലയാള സിനിമാപ്രേക്ഷകര്‍ക്കും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ഏറെ പരിചിതമായ മുഖമാണ് റംസാന് മുഹമ്മദിന്റേത്. മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് റംസാന് പ്രേക്ഷകര്‍ക്ക് പരിചിതനായത്. പിന്നീട് ചടുലമായ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് റംസാന് പ്രേക്ഷകരുടെ മനസ്സിലിടം നേടി.
കുഞ്ചാക്കോ ബോബന് നായകനായി എത്തുന്ന ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി റംസാനും എത്തുന്നുണ്ട്. അതിന്റെ പ്രൊമോഷന് തിരക്കിലാണ് താരം.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ ചെറുപ്പം രണ്ടു സിനിമകളില്‍ അഭിനയിച്ചത് താനാണെന്ന് പറയുകയാണ് റംസാന്. താനാണ് അതില്‍ അഭിനയിച്ചതെന്ന് പറഞ്ഞപ്പോള്‍ ചാക്കോച്ചന് ഷോക്കായെന്നും റംസാന് പറയുന്നുണ്ട്.
‘‘ഡോക്ടർ ലവ്’, ‘ത്രീ കിങ്സ്’ എന്നീ ചിത്രങ്ങളിലാണ് ഞാന്‍ അദ്ദേഹത്തിന്റെ ചെറുപ്പം അഭിനയിച്ചത്. എന്നാല്‍ ഇത് അദ്ദേഹം അറിയുന്നത് ഇപ്പോഴാണ്. ഇത് അദ്ദേഹത്തിന് ഷോക്കായിരുന്നു.
എനിക്കും അദ്ദേഹത്തിനും വേവേറെ ദിവസമായിരുന്നു ഷൂട്ട്. എന്റെ ഷൂട്ട് കഴിഞ്ഞു ഞാന്‍ പോയി. സ്റ്റോറി ബേസ് ചാക്കോച്ചൻ സിനിമ ആയിരിക്കും കൂടുതല്‍ ഫോക്കസ് ചെയ്തിട്ടുണ്ടാക്കുക. കഴിഞ്ഞ ദിവസം ഞാന്‍ ഓഫീസർ ഓണ്‍ ഡ്യൂട്ടി ചിത്രത്തിന്റെ ഇന്റർവ്യൂവില്‍ പറയുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയുന്നത്. അപ്പോള്‍ ഭയങ്കര ഞെട്ടലായിരുന്നു. ‘നീ പറഞ്ഞില്ലാലോ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്...’’ റംസാന് പറയുന്നു.






