
അടുത്തിടെയാണ് റിയാലിറ്റി ഷോ താരം ഡോ. റോബിന് രാധാകൃഷ്ണനും ഇന്‍ഫ്ളുവന്‍സര്‍ ആരതി പൊടിയും വിവാഹിതരായത്. വിവാാഹ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റോബിന്റെ വീട്ടിലേക്കു വലതുകാല്‍ വെച്ച് കയറുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആരതി.
മഞ്ഞയില്‍ ഗോള്‍ഡന്‍ വര്‍ക്കുളള ചുരിദാറായിരുന്നു ആരതിയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന സിംപിള്‍ ഹെയര്‍സ്റ്റൈലിലും മിനിമല്‍ മേക്കപ്പുമാണ്. കറുപ്പ് പാന്റ്സും ഷര്‍ട്ടുമായിരുന്നു റോബിന്റെ വേഷം.
സമൂഹമാധ്യമത്തില്‍ ഏറെ ശ്രദ്ധനേടിയ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളുമെത്തി. ആരതിയെ പോലൊരു വ്യക്തിയെ ജീവിതപങ്കാളിയായി കിട്ടിയത് റോബിന്റെ ഭാഗ്യമാണെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. വളരെ മനോഹരമായ വീഡിയോ, പലതവണ കണ്ടു, അങ്ങനെ പൊടി ഡോക്ടറുടെ സ്വന്തമായി എന്നിങ്ങനെയുളള കമന്റുകളും എത്തി.
ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിവാഹ ആഘോഷങ്ങളായിരുന്നു നടന്നത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്. ഫെബ്രുവരി 16 നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് റോബിന് ആരതിക്കു താലി ചാര്‍ത്തിയത്.






