
തിരുവനന്തപുരം: ഇടതുപക്ഷത്തെ രണ്ടാമത്തെ വലിയവരായ സിപിഐയുടെ നട്ടെല്ല് പോയെന്നും ഇത്തവണ പിണറായി വിജയന് അവരുടെ ആസ്ഥാനത്ത് പോയി അവരെ അപമാനിച്ചെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ ശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തോടായിരുന്നു പ്രതികരണം.
എല്ലാത്തവണയും സിപിഐയെ എകെജി സെന്ററില്‍ വിളിച്ചുവരുത്തിയായിരുന്നു പിണറായി അപമാനിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അവരുടെ ആസ്ഥാനത്ത് പോയി അവരെ പിണറായി അപമാനിച്ചു. നിലപാടില്ലാത്ത പാര്‍ട്ടിയായി സിപിഐ മാറിയതോടെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി ഒറ്റയ്ക്ക് എടുക്കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുകയാണെന്നും പറഞ്ഞു.
മലമ്പുഴയില്‍ വെള്ളമില്ല, വെള്ളം എത്രവേണമെന്ന കാര്യം ഇതുവരെ ഒയാസീസ് പറഞ്ഞിട്ടുമില്ല, സര്‍ക്കാരിന് നല്കിയ അപേക്ഷയില്‍ പോലും അത് കാണിച്ചിട്ടുമില്ല. ഇങ്ങിനെയൊക്കെ കാര്യങ്ങള്‍ ഇരിക്കുമ്പോള്‍ സിപിഐ എന്തിനാണ് കീഴടങ്ങിയതെന്നും ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായെന്നും പറഞ്ഞു. ഇരുപാര്‍ട്ടികള്‍ക്കും മുഖ്യമന്ത്രിക്കെതിരേ പറയാനുള്ള നട്ടെല്ല്് തന്നെ നഷ്ടമായെന്നും പറഞ്ഞു.






