ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ചിത്ര നായർ വിവാഹിതയായി. ചിത്ര തന്നെയാണ് വിവാഹ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അതേസമയം വരന്റെ പേരോ മറ്റു വിവരങ്ങളോ ചിത്ര പങ്കുവച്ചിട്ടില്ല.
നിരവധി പേരാണ് നവദമ്പതികൾക്ക് വിവാഹാശംസകൾ നേരുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ രാജേഷ് മാധവനും ചിത്രയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, പൊറാട്ട് നാടകം, വയസെത്രയായി തുടങ്ങിയ സിനിമകളിലും ചിത്ര പ്രധാന വേഷത്തിലെത്തിയിരുന്നു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുമലത ടീച്ചർ എന്ന കഥാപാത്രത്തിന് ചിത്രയെ തേടി ഏറെ പ്രശംസയുമെത്തിയിരുന്നു.

Comments