
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ചരിത്രത്തില്‍ ആദ്യമായി ഫൈനലിനരികില്‍. ഗുജറാത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് കേരളം ഏറെക്കുറെ ഫൈനല്‍ ഉറപ്പിച്ചിരിക്കുന്നത്. ആദ്യ ഇന്നിംഗ്്സില്‍ രണ്ടു റണ്‍സ് ലീ്ഡ നേടാന്‍ കേരളത്തിനായിരിക്കുകയാണ്. കളി അവസാന ദിവസത്തില്‍ എത്തി നില്‍ക്കേ കേരളത്തിന് ആദ്യ ഇന്നിംഗ്സിലെ ലീഡില്‍ തൂങ്ങി നിന്നാല്‍ ഫൈനലില്‍ കടക്കാനാകും. കളി തീരുമാനമായില്ലെങ്കില്‍ ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ അടിസ്ഥാനത്തില്‍ കേരളം ചരിത്രം നേട്ടം കുറിക്കും.
ആദ്യ ഇന്നിംഗ്സില്‍ 457 റണ്‍സ് മറികടക്കാനാകാതെ ഗുജറാത്തിന്റെ ഇന്നിംഗ്സ്് 455 ല്‍ അവസാനിക്കുകയായിരുന്നു. സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗിന് പുറമേ നാലുവിക്കറ്റുകള്‍ വീഴ്ത്തിയ ജലജ് സക്സേനയുടെ സ്പിന്‍ ആക്രമണമാണ് കേരളത്തിന് തുണയായത്.
ഇതാദ്യമായിട്ടാണ് കേരളം രഞ്ജിട്രോഫിയുടെ ഫൈനലില്‍ എത്തുന്നത്. മുമ്പ് ഒരു തവണ സെമിയില്‍ അവസാനിക്കാനായിരുന്നു കേരളത്തിന്റെ വിധി. മുംബൈ - വിദര്‍ഭ ടീമുകള്‍ ഏറ്റുമുട്ടുന്ന രണ്ടാം സെമിയിലെ ജേതാക്കളെ കേരളം കലാശപ്പോരില്‍ നേരിടും. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനലില്‍ കേരളത്തിന്റെ 457 മറികടക്കാന്‍ ഗുജറാത്തിന് 28 റണ്‍ കൂടി മതി എന്ന നിലയിലായിരുന്നു നാലാം ദിവസം കളിയവസാനിച്ചത്. എന്നാല്‍ അഞ്ചാംദിവസം ഗുജറാത്തിനെ കേരളം പൂട്ടുന്ന കാഴ്ചയാണ് കണ്ടത്. മൂന്ന് വിക്കറ്റുകള്‍ 2 റണസിന് പുറകില്‍ വീഴ്ത്തിയതോടെ തത്വത്തില്‍ കേരളം ഫൈനല്‍ ഉറപ്പാക്കി. ഇനി സാങ്കേതികമായി കളി പൂര്‍ത്തിയാക്കണമെന്ന് മാത്രമേയുള്ളു.
കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന് നേടിയ 341 പന്തുകളിലെ 177 റണ്‍സായിരുന്നു കേരളാ ഇന്നിംഗ്സിന്റെ അടിത്തറ. 69 റണ്‍സുമായി സച്ചിന് ബേബിയും 52 റണ്‍സുമായി സല്മാന് നിസാറും മികച്ച പ്രകടനം നടത്തിയപ്പോള്‍ അക്ഷയ് ചന്ദ്രന് (30) രോഹന് കുന്നുമേല്‍ (30) ജലജ് സക്സേന (30) എന്നിവരും നന്നായി ബാറ്റ് ചെയതു. ഗുജറാത്തിന്റെ ഇന്നിംഗ്സില്‍ സെഞ്ചുറിയുമായിനിന്ന ഓപ്പണര്‍ പ്രിയങ്ക് പാഞ്ചാലിനെ (237 പന്തില്‍ ഒരു സിക്സറും 18 ഫോറുമടക്കം 148) സക്സേന പുറത്താക്കിയതാണ് കേരളത്തിന് ആശ്വാസമായത്.
തകര്‍പ്പനടിക്കാരന്‍ ഗമനന് ഹിംഗ്രാജിയെയും (33) വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേലിനെയും (25) നായകന് റ്റന്‍ ചിന്തന്‍ ഗജയെയും (രണ്ട്) സക്സേന മടക്കി. ഹേമങ് പട്ടേലിനെ (27) എം.ഡി. നിധീഷും വിശാല്‍ ജയ്സ്വാളിനെ (14) ആദിത്യ സര്‍വാതെയും പുറത്താക്കി. ജയ്മീത് പട്ടേല്‍ (161 പന്തില്‍ 74), സിദ്ധാര്‍ഥ് ദേശായി (134 പന്തില്‍ 24) അര്‍സാന്‍ നഗ്വാശ്വല്ല എന്നിവരാണ് അവസാന ദിവസം പുറത്തായത്. ഇതോടെ അഞ്ചാം ദിവസമായ ഇന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് മുന്നേറാം. രണ്ടാം ഇന്നിംഗ്സില്‍ കേരളത്തെ എളുപ്പം വീഴ്ത്തി ആ സ്കോര്‍ മറികടക്കുക ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം ദുഷ്ക്കരമായിരിക്കും.






