
കൊച്ചി : നാട്ടിലും കൃഷിയിടങ്ങളിലുമെത്തുന്ന കാട്ടാനക്കൂട്ടത്തെ ഓടിക്കാന്‍ കടുവശബ്ദ കെണിയുമായി വനംവകുപ്പ്. കടുവ ഇരപിടിക്കുമ്പോള്‍ വനത്തില്‍ മറ്റുജീവികളുണ്ടാക്കുന്ന ശബ്ദകോലാഹലം കൃത്രിമമായി ഈ ഉപകരണം ഉണ്ടാക്കുന്നു. ഇതുകേട്ടാണു കാട്ടാനക്കൂട്ടം മാറിപ്പോകും. പരീക്ഷണാര്‍ഥം പ്രയോജനകരമാണെന്നു കണ്ടതിനെത്തുടര്‍ന്നു വ്യാപകമായി ഉപയോഗപ്പെടുത്താനാണു വനംവകുപ്പ് ആലോചിക്കുന്നത്.
കണ്ണന്‍ദേവന്‍ കമ്പനി ബംഗളുരുവില്‍നിന്നു വരുത്തിച്ചു വനംവകുപ്പിനു കൈമാറിയതാണു ഈ ഉപകരണം. നിലവില്‍ ഇടുക്കി മൂന്നാര്‍, ഇരവികുളം മേഖലയിലാണു ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത്. കടുവ സമീപത്തെത്തി എന്ന് ആദ്യം അറിയുന്നതു പക്ഷികള്‍, കുരങ്ങ് പോലുള്ള ചെറിയ ജീവികളാണ്. ആ സമയത്തു അവ കൂട്ടത്തോടെ പേടിച്ചു ശബ്ദമുണ്ടാക്കി ആന ഉള്‍പ്പെടെ മറ്റു മൃഗങ്ങള്‍ക്കു മുന്നറിയിപ്പു നല്കുന്നു.
കുട്ടിയാനകളുടെ ജീവനു പ്രധാന ഭീഷണി കടുവകളില്‍നിന്നാണ്. അതിനാല്‍, കുട്ടിയാന ഒപ്പമുള്ള കാട്ടാനക്കൂട്ടം ഈ മുന്നറിയിപ്പു കേള്‍ക്കുന്നതോടെ അവിടം വിട്ടു മറ്റു കാട്ടിലേക്കു പോകുന്നു. കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയെന്നു അറിയുമ്പോള്‍ ഉപകരണം വനപാലകര്‍ അമ്പതുമീറ്റര്‍ അകലെ കൊണ്ടുവയ്ക്കും. 15 മിനിറ്റു വരെ നീളുന്ന ശബ്ദത്തില്‍ കടുവയുടെ അലറലും പിടിയിലാകുന്ന ജീവിയുടെ നിലവിളിയും ഉള്‍പ്പെടെയുണ്ട്.
ഇതു കേള്‍ക്കുന്നതോടെ കാട്ടാനകള്‍ ഒന്നിച്ചു മാറിപ്പോകുന്നതു കാണാമെന്നു വനപാലകള്‍ പറയുന്നു. ഏറെദൂരെ നിന്നുപോലും ഈ ശബ്ദം തിരിച്ചറിയാന്‍ മൃഗങ്ങള്‍ക്കു കഴിയുന്നു. ഒന്നര കിലോഗ്രാം മാത്രം ഭാരമുള്ള ഈ ഇലക്ട്രിക് ഉപകരണം സോളാര്‍ വൈദ്യുതിയിലും ചാര്‍ജ് ചെയîാം. ഒരു ദിവസം ചാര്‍ജ് നിലനില്ക്കും.






