
സമൂഹവിവാഹത്തില്‍ പങ്കെടുത്ത് വധൂവരന്മാര്ക്ക് സ്പെഷല്‍ സമ്മാനം നല്കി ബോളിവുഡ് താരം രവീണ ടണ്ഠന്. തന്റെ വിവാവവളകളാണ് നടി വരനും വധുവിനും സമ്മാനിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മുംബൈയില്‍ മൊഹ്സിന്‍ ഹൈദര്‍ സംഘടിപ്പിച്ച സമൂഹവിവാഹത്തിനിടെയായിരുന്നു സംഭവം.
പഞ്ചാബി വിവാഹങ്ങളില്‍ നാല്‍പ്പതു ദിവസത്തോളം വധുക്കള്‍ ചൂഡ(വളകള്‍) ധരിക്കാറുണ്ട്. എന്റെ കല്യാണം മുതല്‍ ഞാന്‍ ഈ വളകള്‍ ധരിച്ചുവരികയാണ്. എന്റെ പേര് എഴുതിയ വള വധുവിനും എന്റെ ഭര്‍ത്താവിന്റെ പേര് എഴുതിയ വള വരനും സമ്മാനിക്കുകയാണ്. വളകള്‍ നല്‍കുന്നതിന് മുന്നോടിയായി രവീണ പറഞ്ഞു.
രവീണ വളകള്‍ സമ്മാനിക്കുന്നതോടെ വിവാഹത്തിനെത്തിയവര്‍ കയ്യടിച്ച് നടിയെ അഭിനന്ദിക്കുന്നുണ്ട്. വധുവിന്റെയും വരന്റെയും കയ്യില്‍ വളകള്‍ അണിയിച്ച ശേഷം രവീണ അവയില്‍ ചുംബിക്കുന്നുമുണ്ട്. വധുവിന്റെ നെറുകില്‍ ചുംബിച്ച് ആശ്ലേഷച്ച് ആശംസകളും നടി അറിയിക്കുന്നുണ്ട്. നിരവധിപേരാണ് ഇതിനകം രവീണയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് വീഡിയോയ്ക്കു താഴെ കമന്റുമായി എത്തിയിട്ടുളളത്.






