തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് തമന്ന ഭാട്ടിയ. കരിയറില്‍ വലിയ ശ്രദ്ധ കൊടുക്കുമ്പോഴും വ്യക്തി ജീവിതത്തില്‍ വലിയൊരു ഭക്ത കൂടിയാണ് താരം. ക്ഷേത്രങ്ങളില്‍ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ കുടുംബസമേതം എത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്ത താരം വലിയൊരു ഭാഗ്യമാണെന്നാണ് ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
‘‘ജീവിതത്തില്‍ ഒരിയ്ക്കല്‍ കിട്ടുന്ന മഹാഭാഗ്യമാണിത്, ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു അവസരം. നമ്മള് ഒക്കെ മനുഷ്യരാണ്. അതുകൊണ്ട് തന്നെ പാപങ്ങളില്‍ നിന്നും മുക്തി നേടുക എന്ന സങ്കല്പം നമ്മളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. മനസ്സില്‍ പല ചിന്തകളും ഒരു പീഢ പോലെ കൊണ്ടുനടക്കുമ്പോള്‍ അതിനെയെല്ലാം കളയാന്‍ പറ്റിയ ഇടം എന്നത് വലിയ കാര്യമാണ്...എനിക്ക് വളരെ സന്തോഷം തോന്നി. എല്ലാവരുടെയും അർപ്പണബോധവും വിശ്വാസവും കൊണ്ടാണ് ഇത്രയും വലിയൊരു കാര്യം ഒരുമിച്ച് ചെയ്യാൻ കഴിയുന്നത്. അതൊരു അനുഗ്രഹമാണ്. ഓരോരുത്തരുടേയും ഭക്തിയും വിശ്വാസവും ചേര്‍ന്ന് എല്ലാവരും ഒന്നിച്ച് അത് ഒരിടത്ത് നിര്‍വ്വഹിക്കുന്നത് വലിയ കാര്യമാണ്...’’ തമന്ന പറഞ്ഞു.
തമിഴിലും തെലുങ്കിലും വന്‍തരംഗം തീര്‍ത്ത തമന്ന ഭാട്ടിയ അടുത്തിടെ ഹിന്ദിയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ആജ് കി രാത് എന്ന തമന്നയുടെ നൃത്തം തരംഗമായി മാറിയിരുന്നു.

ഫെബ്രുവരി 26ന് മഹാശിവരാത്രി ദിനത്തിലാണ് മഹാകുംഭമേള അവസാനിക്കുന്നത്. സെലിബ്രിറ്റികളടക്കം ഇതിനകം 62 കോടി പേര് പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.

Comments