
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കുരുതിയില്‍ പ്രതി അഫാന്റെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമിനയുടെ മൊഴി ഇന്ന് രേഖപ്പെടുത്താന്‍ പോലീസ്. കടബാദ്ധ്യത സംബന്ധിച്ച വെളിപ്പെടുത്തലില്‍ ഇന്ന് അഫാന്റെയും മൊഴിയെടുത്ത് സ്ഥരികരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഷെമിയുടെ മൊഴിയെടുക്കാന്‍ ഡോക്ടര്‍മാര്‍ പൊലീസിന് അനുമതി നല്‍കിയത്.
ഷെമിയ്ക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നാണ് വിവരം. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങള്‍ നടത്തേണ്ടി വന്നു എന്നാണ് അഫാന് പൊലീസിന് മൊഴി നല്‍കിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്. മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തി കൈവശപ്പെടുത്തിയ മാല പണയം വെച്ച് അഫാന് 74,000 രൂപ വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലായരുന്നു മാല പണയം വെച്ചത്. കൊലപാതങ്ങള്‍ക്കിടയിലും, അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. മാലവെച്ചു കിട്ടിയ പണത്തില്‍ നിന്നും 40000 രൂപ ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടുകയാണ് അഫാന് ചെയ്തത്. കൊലപാതകങ്ങള്‍ക്ക് ശേഷം സ്റ്റേഷനില്‍ എത്തി കീഴടങ്ങിയ അഫാന് കാരണം പറഞ്ഞത് കടം കാരണം ജീവിക്കാനാകുന്നില്ല എന്നായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഡോക്ടറുടെ സമ്മതപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും അഫാന്റെ മാനസികാവസ്ഥ ശരിയല്ലായിരന്നു. ഇന്ന് മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അഫാന്റെയും ഷമിയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഫാന്റെ ഗൂഗില്‍ സേര്‍ച്ച് ഹിസ്റ്ററിയും പരിശോധിക്കും. കൂട്ട ആത്മഹത്യ ചെയ്യാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്നും അഫാന് നേരത്തേ മൊഴി കൊടുത്തിരുന്നു.






