തല അജിത്ത് അരാധകര്‍ക്ക് ആവേശം പകര്‍ന്ന് ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സിക്സ് പാക്കില്‍ നില്ക്കുന്ന പോസ്റ്ററാണ് സംവിധായകന് പുറത്തിറക്കിയിരിക്കുന്നത്. വിവേകം എന്നാണ് എകെ 57ന് പേരിട്ടിരിക്കുന്നത്. നേരത്തെ പറഞ്ഞിരുന്ന പോലെ ചിത്രത്തിന്റെ പേരും അണിയറക്കാര്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്.
ബോളീവുഡ് താരം വിവേക് ഒബ്റോയ് ചിത്രത്തില്‍ വില്ലനായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളാണ് അജിത്തിന് നായികയാകുന്നത്. ഇതിലെ മറ്റൊരു ചിത്രവും നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തില്‍ ഇന്റര്‍പോള്‍ ഓഫീസറായാണ് അജിത്ത് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ വീരം, വേതാളം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ശിവ തന്നെയാണ് ഈ ചിത്രത്തിന്റെ അമരത്തും. ഇരുവരും നേരത്തെ ഒത്തുചേര്‍ന്ന രണ്ടു ചിത്രങ്ങളുടേയും ആദ്യ അക്ഷരങ്ങള്‍ വി യില്‍ ആരംഭിച്ചതിനാല്‍ ഇത്തവണയും ഇതേ അക്ഷരത്തിലുള്ള പേരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അനിരുദ്ധാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വേതാളത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രവും ഇതാണ്. സംവിധായകന് ശിവ ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്. ഇതേതുടര്‍ന്ന് ധനുഷ് അടക്കമുള്ള തമിഴിലെ മുന്‍നിരതാരങ്ങളും പോസ്റ്റര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Comments