
സനൂഷ വാഹനപകടത്തില്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുന്ന സാഹചര്യത്തില്‍ താരം പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കുന്നു. ചില വാട്ട്സ് അപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് വാര്‍ത്ത പ്രചരിച്ചത്. കണ്ണൂര്‍ സൈബര്‍ സെല്ലില്‍ പരാതി നല്കി നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് സനൂഷയുടെയും കുടുംബത്തിന്റെയും തീരുമാനം.
മൂകാംബിക ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ദര്‍ശനം നടത്തി തിരികെ വരുന്ന വഴിയാണ് അപകടം നടന്നത് എന്നാണ് പ്രചരിച്ചത്. സനൂഷയുടെ ചിത്രത്തോടൊപ്പം തകര്‍ന്ന ഒരു ഇന്നോവ കാറിന്റെ പടവും ചേര്‍ത്തായിരുന്നു വ്യാജ പ്രചരണം.






