
പൈറേറ്റ്സ് ഓഫ് കരീബിയന്‍ സീരിസുകളിലൂടെ തിളങ്ങിയ പ്രശസ്ത ഹോളീവുഡ് താരം ജോണി ഡെപ്പിന് കുറച്ച് ഏറെനാളുകളായി കണ്ടകശനിയുടെ അപഹാരമാണ്. രണ്ട് വര്‍ഷത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി. അതിന് പുറമെ ഭാര്യയും അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി.
ഇപ്പോഴിതാ മറ്റൊരു കുഴപ്പം കൂടി അദ്ദേഹത്തെ അലട്ടുകയാണ്. തന്റെ പണം മാനേജ്മെന്റ് കമ്പനി ദുര്‍വിനിയോഗം ചെയ്തുവെന്ന ആരോപണമായി ഡെപ്പ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കണക്കില്‍ കൃത്രിമം വരുത്തി കബളിപ്പിച്ചുവെന്നാണ് ഡെപ്പിന്റെ വാദം.
എന്നാല്‍ രണ്ട് ദശലക്ഷത്തോളം വരുന്ന തുക ചെലവാക്കിയിരിക്കുന്നത് ഡെപ്പിന്റെ ഉടമസ്ഥതയിലുള്ള 14ഓളം കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായാണ് ഇത് ചെലവാക്കിയതെന്ന് പ്രധാന എതിരാളികൂടിയായ കമ്പനിയുടെ മറുവാദം. ഇതിന് പുറമെ 30,000 ഡോളര്‍ വൈന്‍ നിര്‍മ്മാണത്തിന് മാത്രമായി ഉപയോഗിച്ചതായും ആരോപണമുണ്ട്.
ഇതിന് പുറമെ സുഹൃത്തും എഴുത്തുകാരനുമായ ഹണ്ടര്‍ തോംസണിന്റെ ചിതാഭസ്മം ഒഴുക്കുന്നതിനായി ഒരു പീരങ്കി മേടിക്കുന്നതിന് മൂന്ന് മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായും പറയുന്നു.
കരീബിയന്‍ സീരീസിന് പിന്നാലെ ഏറെ പ്രതീക്ഷകളുമായിറങ്ങിയ ബ്ലാക്ക് മാസ് അടക്കമുള്ള പല ചിത്രങ്ങളും പരാജയമായിരുന്നു. ഈ വര്‍ഷം പൈറേറ്റ്സ് ഓഫ് കരീബിയന്‍; ഡെത്ത് മെന്‍ ടെല്‍ നോ ടെയിലും പുറത്തിറങ്ങാനിരിക്കുകയാണ്.






