
ഉത്തരാഖണ്ഡ് ചാമോലി ജില്ലയിലെ മനയിലുണ്ടായ മഞ്ഞിടിച്ചിലില്‍ മരണം 4 ആയി. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ (BRO) 55 തൊഴിലാളികളാണ് മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയത്. അവരില്‍ 5 പേര് ഇപ്പോഴും മഞ്ഞില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നേരിട്ട് നിരീക്ഷിക്കാന്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തെത്തി.
ഇന്നലെ മാത്രം 33 തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് 17 പേരെ കൂടി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ മനയ്ക്കും ബദരീനാഥിനും ഇടയിലുള്ള BRO ക്യാമ്പിലാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്, എട്ട് കണ്ടെയ്നറുകളിലും ഒരു ഷെഡിലും തൊഴിലാളികള്‍ കുടുങ്ങി. സംഭവത്തിന് ശേഷം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA) ടീമുകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.






