
മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് റോബിനും ആരതി പൊടിയും. ഈ അടുത്തായിരുന്നു റോബിന്റേയും ആരതിയുടേയും വിവാഹം നടന്നത്. ഇപ്പോഴിതാ തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുകയാണ് റോബിനും ആരതിയും. ഇതിന്റെ ഭാഗമായുള്ള വിദേശയാത്രയിലാണ് താരങ്ങള്‍. യാത്രയിലെ ആദ്യ ലക്ഷ്യമായ അസര്‍ബൈജാനിലാണ് റോബിനും ആരതി പൊടിയും ഇപ്പോഴുള്ളത്.
അസര്‍ബൈജാനില്‍ നിന്നുള്ള വീഡിയോകള്‍ റോബിനും ആരതിയും പങ്കിട്ടിരുന്നു. അതിന് പിന്നാലെ റോബിന് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. അസര്‍ബൈജാനിലെ മഞ്ഞുമഴ ആസ്വദിച്ചു കൊണ്ട് നടക്കുന്ന ആരതി പൊടിയുടെ വീഡിയോ പങ്കുവച്ചു കൊണ്ട് റോബിന് കുറിച്ച വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
തന്റെ ജീവിതത്തിനും പ്രണയത്തിനും അര്‍ത്ഥം ഉണ്ടായത് ആരതിയുടെ വരവോടെയാണെന്നാണ് റോബിന് പറയുന്നത്. മഞ്ഞു പെയ്യുന്നത് കാണുകയെന്നത് ആരതിയുടെ വലിയ ആഗ്രഹമായിരുന്നു. അത് സാധിച്ചു കൊടുക്കാന്‍ പറ്റി. ആരതിയുടെ സന്തോഷം കണ്ടപ്പോള്‍ തന്റെ കണ്ണു നിറഞ്ഞുവെന്നാണ് റോബിന് പറയുന്നത്.
‘എന്റെ ജീവിതത്തിനും എന്റെ ഉള്ളിലെ പ്രണയത്തിനും ഒരര്‍ത്ഥം ഉണ്ടായത് പൊടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ ആയിരുന്നു. പൊടിയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മഞ്ഞ് പെയ്യുന്നത് കാണണം എന്നുള്ളത്. ഇന്ന് അവള് ഈ മഞ്ഞില്‍ കൊച്ചു കുഞ്ഞുങ്ങളെ പോലെ കളിക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായ സന്തോഷം എത്ര മാത്രം എന്ന് എന്റെ കണ്ണുകള്‍ ഈറനണിഞ്ഞപ്പോള്‍ എനിക്ക് മനസ്സില്‍ ആയി .
ഇന്ന് അവളുടെ സന്തോഷത്തോടൊപ്പം ഞാനും ഏറേ സന്തോഷവാനാണ്. അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തതില്‍ കൂടി ഞാന്‍ അനുഭവിച്ചത് മനോഹരമായ നിമിഷങ്ങള്‍ ആണ്, ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍. നിന്നോളം പ്രിയപ്പെട്ടതായി ഒന്നും എന്റെ ജീവിതത്തില്‍ വന്നു ചേരാന്‍ ഇല്ല പൊടി’ എന്നാണ് റോബിന് പറയുന്നത്.
പിന്നാലെ റോബിന് മറുപടിയുമായി ആരതി പൊടിയുമെത്തുന്നുണ്ട്. ''ഒരു പൂമാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു. മിറാക്കിള്‍. ലവ് യു റോബിന് ചേട്ടാ'' എന്നായിരുന്നു ആരതിയുടെ മറുപടി. റോബിന്റെ പോസ്റ്റിന് താഴെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. റോബിന്റേയും പൊടിയുടേയും സ്നേഹം കണ്ട് സന്തോഷിക്കുകയാണ് ആരാധകര്‍. മനോഹരമായ പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.






